ക്ലീൻ യു സർട്ടിഫിക്കറ്റുമായി ‘ക്വീൻ എലിസബത്ത്’
15 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീര ജാസ്മിൻ-നരേൻ കോംബോ ഒന്നിക്കുന്ന എം.പത്മകുമാർ ചിത്രം ‘ക്വീൻ എലിസബത്ത്’ പ്രദർശനത്തിനൊരുങ്ങുകയാണ്. ചിത്രം ഡിസംബര്‍ 29ന് തിയറ്ററുകളിലെത്തും. സിനിമയ്ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം ,ഒരേ കടൽ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഇരുവരുടെയും കോംബോയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. കുടുംബ പ്രേക്ഷകരെ ഒന്നാകെ ആകർഷിക്കുന്ന റൊമാന്റിക് കോമഡി എന്റർടെയിനറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
തന്റെ കരിയറിൽ സംവിധാനം ചെയ്ത ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ജോണറിൽ എം. പത്മകുമാർ ഒരുക്കുന്ന ‘ക്വീൻ എലിസബത്തി’ലൂടെ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രവുമായി ഉജ്ജ്വലമായ ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മീരാ ജാസ്മിൻ. ഒപ്പം നരേൻ,താൻ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്ന സൗമ്യനും നിഷ്കളങ്കനുമായ മുപ്പത്തഞ്ചു വയസ്സുകാരനായ അലക്സ് എന്ന കഥാപാത്രമായി മീരാ ജാസ്മിനോടൊപ്പം സ്‌ക്രീനിലെത്തുമ്പോൾ കയ്യടി നേടുമെന്നുറപ്പാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ 2018 എന്ന ചിത്രത്തിലെ മൽസ്യബന്ധന തൊഴിലാളിയുടെ വേഷത്തിനു കിട്ടി കൊണ്ടിരിക്കുന്ന അംഗീകാരങ്ങൾക്ക് ശേഷം നരേൻ അവതരിപ്പിക്കുന്ന മികച്ച കഥാപാത്രമാണ് ‘ക്വീൻ എലിസബത്തി’ലെ അലക്സ്.
ചിത്രീകരണം പൂർത്തിയാക്കിയ ‘ക്വീൻ എലിസബത്തി’ന്റെ പ്രധാന ലൊക്കേഷനുകൾ കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു. ഹിറ്റ് ചിത്രങ്ങളായ വെള്ളം, അപ്പൻ, പടച്ചോനെ ഇങ്ങള് കാത്തോളി എന്നിവയുടെ നിർമാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായി ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. അർജുൻ ടി. സത്യൻ ആണ് ചിത്രത്തിന്റെ രചന.
മീര ജാസ്മിൻ, നരേൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി.കെ.പ്രകാശ്, രഞ്ജി പണിക്കർ , ജോണി ആന്റണി,മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്,പേളി മാണി,സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം: ജിത്തു ദാമോദർ, സംഗീത സംവിധാനം, ബി.ജി,എം: രഞ്ജിൻ രാജ്, ഗാനരചയിതാക്കൾ: ഷിബു ചക്രവർത്തി,അൻവർ അലി,സന്തോഷ് വർമ്മ,ജോ പോൾ, എഡിറ്റർ: അഖിലേഷ് മോഹൻ, ആർട് ഡയറക്ടർ: എം.ബാവ, ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്‌ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, സ്റ്റിൽസ്: ഷാജി കുറ്റികണ്ടത്തിൽ, പ്രമോ സ്റ്റിൽസ് : ഷിജിൻ പി. രാജ്,പോസ്റ്റർ ഡിസൈൻ: മനു, പിആർഒ ശബരി.
Source link