WORLD

എക്‌സിന്റെ പ്രവര്‍ത്തനം നിലച്ചു; ഒരു മണിക്കൂറിന് ശേഷം പുന:സ്ഥാപിച്ചു


ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ (ട്വിറ്റര്‍) പ്രവര്‍ത്തനം ലോകവ്യാപകമായി ഏറെനേരം തടസ്സപ്പെട്ടു. വ്യാഴാഴ്ച ആഗോളതലത്തില്‍ എക്‌സിന്റെ പ്രവര്‍ത്തനം നിലച്ചതായി ഡൗണ്‍ഡിക്ടര്‍.കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാനഡ, ഫ്രാന്‍സ്, ഇന്ത്യ തുടങ്ങി നിരവധി രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ എക്‌സിലും എക്‌സ് പ്രോയിലും സാങ്കേതിക തകരാറുകളുള്ളതായി പറഞ്ഞിരുന്നു. എക്‌സിന്റെ മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റിലും പ്രശ്‌നങ്ങളുണ്ടായിരുന്നു.’എക്‌സിലേക്ക് സ്വാഗതം’ എന്ന സന്ദേശമല്ലാതെ മറ്റു ട്വീറ്റുകളൊന്നും ഉപഭോക്താക്കള്‍ക്ക് ലഭ്യമല്ലായിരുന്നു. പുതിയ വിവരങ്ങള്‍ കാണാനോ പോസ്റ്റ് ചെയ്യാനോ ഡാറ്റകള്‍ ഉപയോഗിക്കാനോ കഴിഞ്ഞിരുന്നില്ല. ‘പോസ്റ്റിനായി കാത്തിരിക്കുന്നു’ എന്ന സന്ദേശം കാണിച്ച എക്‌സ് പ്രോയിലും (മുന്‍പത്തെ ട്വീറ്റ്‌ഡെക്ക്) പ്രവര്‍ത്തനത്തില്‍ തകരാറുകളുണ്ടായിരുന്നു.


Source link

Related Articles

Back to top button