യുവജനോത്സവം…
പാർൾ: ഇന്ത്യ x ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരന്പര ഭാവിതാരങ്ങളുടെ ആദ്യ ചുവടുവയ്പ്പിനാണ് സാക്ഷ്യം വഹിച്ചത്, ശരിക്കും യുവജനോത്സവം… സീനിയർ താരങ്ങളെയും യുവതാരങ്ങളെയും ഒന്നിച്ചുചേർത്തുള്ള ടീമുകളെയാണ് ഇരുടീമും കളത്തിൽ ഇറക്കിയത്. ലഭിച്ച അവസരം യുവാക്കൾ മുതലാക്കുന്നതിനും ആദ്യ രണ്ട് മത്സരവും വേദിയായി.
പരന്പരയിലെ മൂന്നാമത്തെ മത്സരം ഇന്ന് പാർൾ ബോലണ്ട് പാർക്ക് സ്റ്റേഡിയത്തിൽ അരങ്ങേറും. ആദ്യ മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിനു വെന്നിക്കൊടി പാറിച്ചപ്പോൾ രണ്ടാം മത്സരത്തിൽ അതേ കണക്കിൽ (എട്ട് വിക്കറ്റിന്) ദക്ഷിണാഫ്രിക്കയും ജയം സ്വന്തമാക്കി. ഇന്ന് ജയിക്കുന്ന ടീം പരന്പര സ്വന്തമാക്കും. ഇന്ത്യൻ സമയം വൈകുന്നേരം 4.30നാണ് മത്സരം.
Source link