ചെങ്കടൽ സുരക്ഷയ്ക്ക് അന്താരാഷ്ട്ര സഖ്യം
മനാമ: ചെങ്കടലിൽ ചരക്കുകപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കാൻ യുഎസിന്റെ നേതൃത്വത്തിൽ പത്തു രാജ്യങ്ങൾ ഉൾപ്പെട്ട നാവികസഖ്യം രൂപീകരിക്കും. യെമനിലെ ഹൗതി വിമതർ ചരക്കുകപ്പലുകൾ ആക്രമിക്കുന്ന പശ്ചാത്തലത്തിലാണിത്. ‘ഓപ്പറേഷൻ പ്രോസ്പരിറ്റി ഗാർഡിയൻ’ എന്നാണ് സഖ്യത്തിന്റെ പേരെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ബഹ്റിൻ തലസ്ഥാനമായ മനാമയിൽ അറിയിച്ചു. യുഎസിനു പുറമേ, ബ്രിട്ടൻ, ബഹ്റിൻ, കാനഡ, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ്, നോർവേ, സീഷെൽസ്, സ്പെയിൻ എന്നിവയാണു സഖ്യത്തിലുള്ളത്. മറ്റു ചില രാജ്യങ്ങൾകൂടി സഖ്യത്തിന്റെ ഭാഗമാണെങ്കിലും തങ്ങളുടെ പേര് പരസ്യമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണു റിപ്പോർട്ടുകൾ. സഖ്യത്തിലെ ചില രാജ്യങ്ങൾ ചെങ്കടലിലും ഏദൻ ഉൾക്കടലിലും പട്രോളിംഗ് നടത്തുന്പോൾ മറ്റുള്ളവർ ഇന്റലിജൻസ് വിവരങ്ങൾ കൈമാറും.
പലസ്തീനു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന ഹൗതികൾ ഇസ്രയേലിലേക്കു പോകുന്ന എല്ലാ കപ്പലും ആക്രമിക്കുമെന്നാണു ഭീഷണി മുഴക്കിയിരിക്കുന്നത്.
Source link