CINEMA

സുൽത്താനായി പൃഥ്വിരാജ്, ഉറ്റ തോഴനായി പ്രഭാസ്; ‘സലാർ’ റിലീസ് ട്രെയിലർ

സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘സലാർ’ റിലീസ് ട്രെയിലർ പുറത്തിറങ്ങി. രണ്ട് ഉറ്റ സുഹൃത്തുക്കളായിരുന്നവർ ബദ്ധവൈരികളാകുന്ന കഥയാണ് ചിത്രം പറയുന്നത്. വരധരാജ മന്നാർ എന്ന കഥാപാത്രമായി പൃഥ്വിരാജ് ചിത്രത്തിലെത്തുന്നു. പ്രഭാസ് സലാർ എന്ന കഥാപാത്രമാകുന്നു.

രണ്ട് ഭാഗങ്ങളായെത്തുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ പേര് സലാർ: പാർട് വൺ സീസ് ഫയർ എന്നാണ്. കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമിക്കുന്ന സലാർ സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീൽ ആണ്. 

രവി ബസ്രുര്‍ ആണ് സംഗീതം, ഛായാഗ്രഹണം ഭുവൻ ഗൗഡ.

ശ്രുതി ഹാസൻ നായികയാകുന്നു. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കും. ചിത്രം ഡിസംബർ 22ന് തിയറ്ററുകളിലെത്തും.

English Summary:
Watch Salaar Release Trailer


Source link

Related Articles

Back to top button