കാഴ്ചപരിമിതരുടെ ക്രിക്കറ്റ്: നാഗേഷ് ട്രോഫി മത്സരങ്ങള്‍ക്ക് നാളെ തുടക്കം
കൊച്ചി: നാഗേഷ് ട്രോഫിയുടെ കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പ് സി മത്സരങ്ങള്‍ക്ക് നാളെ കൊച്ചിയില്‍ തുടക്കം. ബിഹാര്‍, ഒഡീഷ, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് ടീമുകള്‍ക്കെതിരേയാണ് കേരളത്തിന്റെ മത്സരങ്ങള്‍. കോട്ടയം അയ്മനം സ്വദേശി അനന്തു ശശികുമാറാണ് കേരളത്തെ നയിക്കുന്നത്. തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടിലാണ് മത്സരങ്ങള്‍. കൊച്ചിക്കു പുറമെ ജമ്മു, ഡെറാഡൂണ്‍, ചണ്ഡീഗഡ്,കോട്ട,അഗര്‍ത്തല എന്നിവിടങ്ങളിലാണ് മറ്റു ഗ്രൂപ്പ് മത്സരങ്ങള്‍. നാളെ രാവിലെ ഒമ്പതിന് ബിഹാറിനെതിരേയാണ് കേരളത്തിന്റെ ആദ്യമത്സരം. 19ന് ഉച്ചയ്ക്ക് ഒന്നിന് ഒഡീഷയെയും 20ന് ഉച്ചയ്ക്ക് ഒന്നിന് ഉത്തര്‍പ്രദേശിനെയും 21ന് രാവിലെ ഒമ്പതിന് ജാര്‍ഖണ്ഡിനെയും കേരളം നേരിടും. ഇന്നു വൈകുന്നേരം അഞ്ചിന് തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ വനിതാ ടീം അംഗം മിന്നു മണി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. സൂപ്പര്‍ എട്ട് മത്സരങ്ങൾ ജനുവരി 29 മുതല്‍ ഫെബ്രുവരി രണ്ടു വരെ നാഗ്പുരില്‍ നടക്കും.
കേരള ടീം: അനന്തു ശശികുമാര്‍ (ക്യാപ്റ്റന്‍), എന്‍.കെ. വിഷ്ണു (വൈസ് ക്യാപ്റ്റന്‍), എം. വേണുഗോപാല്‍, എയവി, ബിനീഷ്, ബിബിന്‍ പ്രകാശ്, കെ.ബി. സായന്ത്, എ. മനീഷ്, സച്ചിന് തുളസീധരന്‍, എസ്. ശൈലാജ്, സി.കെ. സദക്കത്തുല്‍ അന്‍വര്‍, എ. മുഹമ്മദ് ഫര്ഹാന്, മുഹമ്മദ് കമാല്‍, കെ.എം. ജനീഷ്.
Source link