BUSINESS

ആസിയാൻ ഇന്ത്യ മില്ലെറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

ന്യൂ​ഡ​ൽ​ഹി: ആ​സി​യാ​ൻ ഇ​ന്ത്യ-​മി​ല്ലെ​റ്റ് ഫെ​സ്റ്റ് കേ​ന്ദ്ര കൃ​ഷി, ക​ർ​ഷ​ക​ക്ഷേ​മ, ആ​ദി​വാ​സി മ​ന്ത്രി അ​ർ​ജു​ൻ മു​ണ്ഡെ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര സ​ഹ​മ​ന്ത്രി​മാ​രാ​യ കൈ​ലാ​ഷ് ച​തു​ർ​വേ​ദി, ശോ​ഭാ ക​ല​ന്ത​ര​ജെ, കൃ​ഷി​വ​കു​പ്പ് സെ​ക്ര​ട്ട​റി മ​നോ​ജ് അ​ഹൂ​ജ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ (മി​ല്ലെ​റ്റ്) വ​ർ​ഷം ആ​ച​രി​ക്കു​ന്ന​തി​നാ​ൽ അ​വ​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നും വ​ൻ വി​പ​ണി ല​ക്ഷ്യ​ത്തി​നു​മാ​ണ് ഫെ​സ്റ്റി​വ​ൽ ന​ട​ത്തു​ന്ന​ത്. ഇ​ന്ത്യ, കം​ബോ​ഡി​യ, ഇ​ന്തോ​നേ​ഷ്യ, ലാ​വോ​സ്, മ​ലേ​ഷ്യ, മ്യാ​ൻ​മ​ർ, ഫി​ലി​പ്പീ​ൻ​സ്, താ​യ്‌​ല​ൻ​ഡ്, വി​യ​റ്റ്നാം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ധാ​ന്യ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​നും വി​പ​ണ​ന​ത്തി​നും സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന മാ​ർ​ഗ​ങ്ങ​ൾ മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യം അ​ന്താ​രാ​ഷ്‌​ട്ര മി​ല്ലെ​റ്റ് വ​ർ​ഷ​ത്തി​ൽ പ്ര​ധാ​ന​ ച​ട​ങ്ങുകൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന, കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ ചെ​റു​ധാ​ന്യ ദൗ​ത്യം കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​വ​രു​ന്നു. ചെ​റു​ധാ​ന്യ​ങ്ങ​ൾ പോ​ഷ​ക​ങ്ങ​ളു​ടെ ക​ല​വ​റ​യാ​ണെ​ന്നും പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് സ​ർ​ക്കാ​ർ ചെ​റു​ധാ​ന്യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പിക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ-​ആ​സി​യാ​ൻ ന​യ​ത​ന്ത്ര സ​ഹ​ക​ര​ണ​ത്തോ​ടെ ചെ​റു​ധാ​ന്യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് ഫെ​സ്റ്റി​വ​ൽ ന​ട​ത്തു​ന്ന​തെ​ന്ന് കൃ​ഷി​വ​കു​പ്പ് സെ​ക്ര​ട്ട​റി മ​നോ​ജ് അ​ഹൂ​ജ പ​റ​ഞ്ഞു.

Source link

Related Articles

Back to top button