SPORTS

റ​​സ​​ൽ റി​​ട്ടേ​​ണ്‍​സ്


ബാ​​ർ​​ബ​​ഡോ​​സ്: ര​​ണ്ട് വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ടീ​​മി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്തി​​യ​​ത് ആ​​ഘോ​​ഷി​​ച്ച് ഓ​​ൾ റൗ​​ണ്ട​​ർ ആ്ര​​ന്ദേ റ​​സ​​ൽ. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ മൂ​​ന്ന് മ​​ത്സ​​ര ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഓ​​ൾ റൗ​​ണ്ട് മി​​ക​​വി​​ലൂ​​ടെ റ​​സ​​ൽ വി​​ൻ​​ഡീ​​സി​​നെ നാ​​ല് വി​​ക്ക​​റ്റ് ജ​​യ​​ത്തി​​ലെ​​ത്തി​​ച്ചു. നാ​​ല് ഓ​​വ​​റി​​ൽ 19 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ റ​​സ​​ൽ 14 പ​​ന്തി​​ൽ 29 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​യും നി​​ന്നു. ഇം​​ഗ്ല​​ണ്ടി​​ന്‍റെ ആ​​ദി​​ൽ റ​​ഷീ​​ദി​​നെ 103 മീ​​റ്റ​​ർ നീ​​ള​​മു​​ള്ള സി​​ക്സ​​റി​​നും റ​​സ​​ൽ പ​​റ​​ത്തി. സ്കോ​​ർ: ഇം​​ഗ്ല​​ണ്ട് 171 (19.3). വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് 172/6 (18.1). പ​​ര​​ന്പ​​ര​​യി​​ലെ ര​​ണ്ടാം മ​​ത്സ​​രം ഇ​​ന്ത്യ​​ൻ സ​​മ​​യം ഇ​​ന്ന് രാ​​ത്രി 11ന് ​​ആ​​രം​​ഭി​​ക്കും.


Source link

Related Articles

Back to top button