ടൈകോൺ കേരള സംരംഭക സമ്മേളനം നാളെ മുതൽ കൊച്ചിയില്‍
കൊച്ചി: 12-ാമത് ടൈകോൺ കേരള സംരംഭക സമ്മേളനം 15, 16 തീയതികളിൽ കൊച്ചിയിലെ മെറിഡിയൻ കൺവൻഷൻ സെന്ററിൽ നടക്കും. ‘ഡ്രൈവിംഗ് ദ ചേഞ്ച് – അൺലോക്കിംഗ് പൊട്ടൻഷ്യൽ’ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ആയിരത്തിലധികം യുവസംരംഭകരും പ്രതിനിധികളും പങ്കെടുക്കും. ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് എംഡി സുചിത്ര എല്ല, എംആർഎഫ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരുൺ മാമ്മൻ, എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.
കൃഷി, വിദ്യാഭ്യാസം, ഹെൽത്ത് ആൻഡ് വെൽനസ്, അസിസ്റ്റഡ് ലിവിംഗ്, റിസർച്ച് ആൻഡ് ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളിലെ അവസരങ്ങൾ അവലോകനം ചെയ്യുന്നതാണ് ഈ വർഷത്തെ സമ്മേളനമെന്ന് ടൈ കേരള പ്രസിഡന്റ് ദാമോദർ അവനൂർ പറഞ്ഞു. രജിസ്ട്രേഷന് ടൈക്കോൺ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Source link