WORLD

റോമിലെ മാതാവിന്‍റെ വലിയ പള്ളിയിൽ കബറടക്കണം, ചടങ്ങുകൾ ലളിതമായിരിക്കണം


വ​ത്തി​ക്കാ​ൻ സി​റ്റി: മ​രി​ച്ചാൽ മൃ​ത​ദേ​ഹം റോ​മി​ലെ പ​രി​ശു​ദ്ധ മ​റി​യ​ത്തി​ന്‍റെ വ​ലി പ​ള്ളി​യി​ൽ (മേ​രി മേ​ജ​ർ ബ​സി​ലി​ക്ക) ക​ബ​റ​ട​ക്ക​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. അ​ന്ത്യക​ർ​മങ്ങ​ൾ ല​ളി​ത​മാ​യി​രി​ക്ക​ണം. മെ​ക്സി​ക്കോ​യി​ലെ എ​ൻ ടെ​ലി​വി​ഷ​നു ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ത​ന്നെ വ​ത്തി​ക്കാ​നി​ൽ ക​ബ​റ​ട​ക്കേ​ണ്ടെ​ന്നു മാ​ർ​പാ​പ്പ വ്യ​ക്ത​മാ​ക്കി​യ​ത്. മ​രി​യ​ൻ​ഭ​ക്തി​ക്കു പ്ര​സി​ദ്ധ​നാ​യ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ കൂ​ടെ​ക്കൂ​ടെ റോ​മി​ലെ വ​ലി​യ പ​ള്ളി​യി​ലു​ള്ള പ​രി​ശു​ദ്ധ ക​ന്യാ​മാ​താ​വി​ന്‍റെ ചി​ത്ര​ത്തി​നു മു​ന്നി​ൽ പ്രാ​ർ​ഥി​ക്കാ​നെ​ത്താ​റു​ണ്ട്. അ​വി​ടെ​ത്ത​ന്നെ ത​ന്നെ അ​ട​ക്ക​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹം. മാ​ർ​പാ​പ്പ​മാ​ർ കാ​ലംചെ​യ്തു​ക​ഴി​ഞ്ഞാ​ലു​ള്ള സു​ദീ​ർ​ഘ ച​ട​ങ്ങു​ക​ൾ വേ​ണ്ട. വ​ത്തി​ക്കാ​ൻ വൃ​ത്ത​ങ്ങ​ളു​മാ​യി ഇ​ക്കാ​ര്യം ച​ർ​ച്ച​ചെ​യ്യു​ന്നു​ണ്ട്.

അ​ടു​ത്ത വ​ർ​ഷം ബെൽജി​യം, പോ​ളി​നേ​ഷ്യ, സ്വ​ദേ​ശ​മാ​യ അ​ർ​ജ​ന്‍റീ​ന എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​വും മാ​ർ​പാ​പ്പ പ്ര​ക​ടി​പ്പി​ച്ചു. മാ​ർ​പാ​പ്പ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സാ​ധാ​ര​ണ വ​ത്തി​ക്കാ​നി​ൽ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സിലി​ക്ക​യി​ലെ ഗ്രോ​ട്ടോ​യ്ക്കു താ​ഴെ​യാ​ണ് അ​ട​ക്കം ചെ​യ്യാ​റ്. 1903ൽ ​ലി​യോ പ​തി​മൂ​ന്നാ​മ​ന്‍റെ മൃ​ത​ദേ​ഹം റോ​മി​ലെ സെ​ന്‍റ് ജോ​ൺ​ ലാ​റ്റ​റ​ൻ ബ​സി​ലി​ക്ക​യി​ലാ​ണ് ക​ബ​റ​ട​ക്കി​യ​ത്.


Source link

Related Articles

Back to top button