വിവേചനരഹിതമായ ആക്രമണം ഇസ്രയേലിന് ആഗോളപിന്തുണ നഷ്ടമാക്കുമെന്ന് ബൈഡൻ; UN പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലും ബന്ദികളുടെ നിരുപാധിക മോചനവും ആവശ്യപ്പെട്ടുകൊണ്ടുള്ള യു.എന്‍. ജനറല്‍ അസംബ്ലിയിലെ കരട് പ്രമേയത്തിന് ഇന്ത്യ ചൊവ്വാഴ്ച അനുകൂലമായി വോട്ട് ചെയ്തു. അള്‍ജീരിയ, ബഹ്റൈന്‍, ഇറാഖ്, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങി നിരവധി രാജ്യങ്ങള്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയത്തെ അനുകൂലിച്ചു. അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെ പത്ത് രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 23 രാജ്യങ്ങള്‍ വിട്ടുനിന്നു.പ്രമേയത്തില്‍ ഹമാസിനെ പരാമര്‍ശിച്ചിട്ടില്ല. ഇസ്രയേലിന്റെ ഏറ്റവും ശക്തമായ സഖ്യകക്ഷിയായ യു.എസ്, പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിച്ചു. ‘2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രായേലില്‍ നടന്ന ഹമാസിന്റെ ഹീനമായ ഭീകരാക്രമണങ്ങളെയും ബന്ദികളാക്കിയതിനെയും അസന്ദിഗ്ധമായി നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നു’, എന്ന ഖണ്ഡിക കൂട്ടിച്ചേര്‍ത്ത് ഭേദഗതി വരുത്താനായിരുന്നു നിര്‍ദേശം. ഈ ഭേദഗതിയെ പിന്തുണച്ചുകൊണ്ടാണ് ഇന്ത്യ വോട്ട് രേഖപ്പെടുത്തിയത്.
Source link