റിങ്കു, സൂര്യ
പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും റിങ്കു സിംഗിനും അർധ സെഞ്ചുറിയിൽ ഇന്ത്യക്കു മികച്ച സ്കോർ. ഇന്ത്യ 19.3 ഓവറിൽ ഏഴു വിക്കറ്റിന് 180ൽ നിൽക്കേ മഴയെത്തിയതിനെത്തുർന്ന് കളി നിർത്തിവച്ചു. മഴ മാറിയതോടെ മത്സരം 15 ഓവറായി പുനർനിർണയിച്ചു. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാൻ 152 റൺസ് വേണമെന്നായി. 39 പന്തിൽ 68 റണ്‍സുമായി റിങ്കു സിംഗ് പുറത്താകാതെ നിന്നു. ഒന്‍പത് ഫോറും രണ്ടു സിക്സും താരത്തിന്റെ ബാറ്റിൽനിന്നു പിറന്നു. അന്താരാഷ്ട്ര ട്വന്റി-20യിൽ റിങ്കുവിന്റെ കന്നി അർധ സെഞ്ചുറിയാണ്.
ഓപ്പണർമാരായ യശസ്വി ജയ്സ്വാളും (0) ശുഭ്മാൻ ഗില്ലും (0) തുടക്കത്തിൽതന്നെ പുറത്തായശേഷമാണ് സൂര്യകുമാറും റിങ്കു സിംഗും രക്ഷാപ്രവർത്തനം നടത്തിയത്. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യയുടെ തുടക്കം ദയനീയമായിരുന്നു. ആറ് റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ തിലക് വർമ (29)-സൂര്യകുമാർ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മുന്നോട്ടുനയിച്ചു. സൂര്യകുമാർ പുറത്തായശേഷം (36 പന്തിൽ 56) റിങ്കു സിംഗ് രവീന്ദ്ര ജഡേജയുമായി (14 പന്തിൽ 19) ചേർന്ന് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചു.
Source link