CINEMA

29 വർഷം മുമ്പുള്ള വിവാഹ വിഡിയോ പങ്കുവച്ച് സിന്ധു കൃഷ്ണ

29 വർഷം മുമ്പ് നടന്ന വിവാഹ വിഡിയോ പങ്കുവച്ച് നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ. 1994 ഡിസംബർ 12നായിരുന്നു ഇരുവരുടെയും വിവാഹം. തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹത്തിൽ ബൈജു, മധുപാൽ, അപ്പ ഹാജി, വേണു തുടങ്ങിയവർ അതിഥികളായി എത്തിയിരുന്നു. വളരെ ക്ഷീണിച്ച ദിവസമായിരുന്നു വിവാഹത്തലേന്നെന്ന് സിന്ധു ഓർക്കുന്നു. വരുന്നവർക്ക് ഭക്ഷണവും നാരങ്ങയും കൊടുത്ത് പിറ്റേന്നു വരണം എന്ന് എല്ലാവരെയും ചിരിച്ച മുഖത്തോടെ ക്ഷണിക്കും. ഇങ്ങനെ എത്രപേരോടു പറഞ്ഞുവെന്നതിന് കണക്കില്ലെന്നും സിന്ധു ഓർത്തെടുത്തു.
തിരുവനന്തപുരത്തെ മുന്തിയ വേദിയായ വഴുതക്കാട് സുബ്രമണ്യം ഹാൾ ആയിരുന്നു കല്യാണമണ്ഡപം. ഇന്നത്തെ പോലെ ആർഭാടം ഏതുമില്ല. ബന്ധുക്കളും സുഹൃത്തുക്കളുമായി വിവാഹവേദി നിറഞ്ഞു നിൽക്കുന്നത് വിഡിയോയിൽ കാണാം.

‘‘അന്നത്തെ കാലത്ത് ഇന്നത്തെ പോലെ ഡെക്കറേഷൻ ഒന്നും ആരും ഓർക്കുക പോലുമില്ല. ഹൽദി, മെഹന്ദി, സംഗീത് തുടങ്ങിയ പരിപാടികൾ ഒന്നും തന്നെ അക്കാലത്തു ആരും ചിന്തിച്ചിരുന്നുപോലുമില്ല. നല്ല സാരി, ആഭരണങ്ങൾ എന്നിവയാണ് വിവാഹത്തിന്റെ ഏറ്റവും വലിയ മോടി.’’–സിന്ധു പറയുന്നു.

സമൂഹമാധ്യമങ്ങൾ ഏറെ ആഘോഷിക്കുന്ന താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. 

English Summary:
Sindhu Krishna share her wedding video


Source link

Related Articles

Back to top button