12 വയസ്സ് പ്രായവ്യത്യാസം; റെഡിൻ കിങ്സ്ലി–സംഗീത പ്രണയകഥ
തമിഴകത്ത് ഈ അടുത്ത് ഏറെ ചർച്ചയായ താര വിവാഹമാണ് നടൻ റെഡിൻ കിങ്സ്ലിയുടെയും നടി സംഗീതയുടെയും വിവാഹം. ബീസ്റ്റ്, ജയിലർ ഉൾപ്പടെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് അദ്ദേഹം. സംഗീതയാകട്ടെ ടിവി പ്രേക്ഷകരുടെ പ്രിയങ്കരിയും. ഇവരുടെ പ്രണയമോ, വിവാഹ തീരുമാനമോ അടുത്ത സുഹൃത്തുക്കൾ അല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ല.
വിവാഹവുമായി ബന്ധപ്പെട്ട് പല വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുകയുണ്ടായി. കിങ്സ്ലിയുടെ പ്രായവും ഉയരവുമെല്ലാം പലർക്കും പരിഹാസത്തിനുള്ള വകയായിരുന്നു. 46 വയസ്സാണ് കിങ്സ്ലിക്ക്, സംഗീതയ്ക്ക് 34. എന്നാൽ വിമർശനങ്ങളോടൊന്നും ഇരുവരും പ്രതികരിക്കാനും തയാറായില്ല.
നടനും കൊറിയോഗ്രാഫറുമായ സതീഷ് ആണ് കിങ്സ്ലി–സംഗീത വിവാഹ ചിത്രം പുറത്തുവിടുന്നത്. മാധ്യമങ്ങളെപ്പോലും അറിയിക്കാതെ രഹസ്യമായാണ് ചടങ്ങുകൾ നടത്തിയത്. മൈസൂരിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.
സംഗീതയെ കാണും വരെ വിവാഹമേ വേണ്ട എന്ന നിലപാടിലായിരുന്നു കിങ്സ്ലി. ഒരു വർഷത്തിലധികം നീണ്ട പ്രണയമായിരുന്നു ഇരുവരുടേയും. അടുത്ത കൂട്ടുകാരോട് മാത്രമാണ് ഈ പ്രണയത്തിന്റെ കാര്യം പറഞ്ഞിരുന്നത്.
ഡാൻസിങിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. ചെന്നൈയിലും ബെംഗളുരുവിലും സർക്കാർ എക്സിബിഷനുകളുടെ ഇവന്റ് ഓർഗനൈസർ കൂടിയായിരുന്നു റെഡിൻ. നെല്‍സണ്‍ ദിലീപ് കുമാറിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ റെഡിന്, ശിവകാര്ത്തികേയന് നായകനായ ഡോക്ടറിലൂടെയാണ് പ്രശസ്തനായത്.
കോലമാവ് കോകിലയിലൂടെയായിരുന്നു നടനായുള്ള അരങ്ങേറ്റം. ബീസ്റ്റ്, അണ്ണാത്തെ, കാതുവാക്കുള്ള രണ്ട് കാതല്‍, ജയിലര്‍, എല്‍കെജി, ഗൂര്‍ഖ, മാർക് ആന്റണി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.ഹാസ്യ രംഗങ്ങളിലെ ശ്രദ്ധേയമായ പ്രകടനവും ഡയലോഗ് ഡെലിവറിയിലെ വ്യത്യസ്തതയുമാണ് റെഡിനെ സംവിധായകര്‍ക്ക് പ്രിയപ്പെട്ടവനാക്കിയത്. നയൻതാരയുടെ അടുത്തിടെ പുറത്തിറങ്ങിയ അന്നപൂർണി എന്ന സിനിമയാണ് റെഡിൻ അവസാനമായി അഭിനയിച്ചത്.
തമിഴ് ടെലിവിഷന്‍ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയാണ് നടി സംഗീത. വിജയ് ചിത്രം മാസ്റ്റര്‍, ഹേയ് സിനാമിക, വീട്ടിലെ വിശേഷം, കടംബദാരി എന്നി സിനിമകളിലും സംഗീത അഭിനയിച്ചിട്ടുണ്ട്. സൺ ടിവിയിലെ പ്രമുഖ സീരിയലായ ആനന്ദരാഗത്തിൽ ഒരു പ്രധാന വേഷം സംഗീത അവതരിപ്പിക്കുന്നുണ്ട്.
English Summary:
Jailer co-star Redin Kingsley marries TV actress Sangeetha V in a close knit ceremony
Source link