SPORTS
ഒഡീഷ എഫ്സി നോക്കൗട്ടിൽ
ഭുവനേശ്വർ: എഎഫ്സി കപ്പിൽ എഎസ്എൽ ക്ലബ് ഒഡീഷ എഫ്സി ജയത്തോടെ ഇന്റർ സോണ്‍ പ്ലേഓഫ് സെമി ഫൈനലിൽ. ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ ഒഡീഷ ബംഗ്ലാദേശ് ക്ലബ് ബസുന്ദര കിംഗ്സിനെ 1-0ന് തോൽപ്പിച്ചാണ് അടുത്ത റൗണ്ടിലെത്തിയത്. ഈ മത്സരത്തിനു മുന്‍പ് വരെ ബസുന്ദര കിംഗ്സ് ആയിരുന്നു മുന്നിൽ. ജയത്തോടെ 12 പോയിന്റുമായാണ് ഒഡീഷ ബംഗ്ലാദേശി ക്ലബ്ബിനെ (10 പോയിന്റ്) മറികടന്നത്. 61-ാം മിനിറ്റിൽ മൗർടാഡ ഫാൾ നേടിയ ഗോളാണ് ഒഡീഷയ്ക്കു ജയമൊരുക്കിയത്.
Source link