INDIALATEST NEWS

സംസ്ഥാന പദവി ഇല്ലാതാക്കൽ അംഗീകരിക്കാനാവില്ല: കോടതി

ന്യൂഡൽഹി ∙സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കി മാറ്റാൻ പാർലമെന്റിനു കഴിയുമോ എന്ന ചോദ്യത്തിന്റെ നിയമസാധുത തുറന്നിടുന്നതാണു സുപ്രീം കോടതി വിധി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചതു കണക്കിലെടുത്താണ് ഈ വിഷയം ഇതിനൊപ്പം പരിഗണിക്കാതിരുന്നത്. പകരം, എത്രയും വേഗം സംസ്ഥാന പദവി പുനഃസ്ഥാപിച്ചു നൽകണമെന്നു മാത്രം നിർദേശിച്ചു. ഭരണഘടനയുടെ മൂന്നാം വകുപ്പു പ്രകാരം, സംസ്ഥാനത്തിന്റെ ഒരു ഭാഗം കേന്ദ്രഭരണപ്രദേശമാക്കാം എന്നതിനാൽ ലഡാക്കിന്റെ കാര്യത്തിൽ കേന്ദ്രതീരുമാനത്തെ അംഗീകരിക്കാമെന്നു  വിലയിരുത്തി.
∙ സംസ്ഥാനത്തിന്റെ സവിശേഷതകൾ ഇല്ലാതാക്കും

എന്നാൽ, പേരുമാറ്റുന്നതോ അതിർത്തി മാറ്റുന്നതോ പോലയല്ല സംസ്ഥാനത്തെ പൂർണമായും കേന്ദ്രഭരണപ്രദേശമാക്കി മാറ്റുന്നതെന്നു സുപ്രീം കോടതി പറഞ്ഞു. കേന്ദ്രഭരണ പ്രദേശമാക്കുന്നത് സംസ്ഥാനത്തിന്റെ സവിശേഷ സ്വഭാവത്തെ പൂർണമായും നഷ്ടപ്പെടുത്തുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

നിയമനിർമാണ, ഭരണനിർവഹണ അവകാശം സംസ്ഥാനങ്ങൾക്ക് ഭരണഘടന നൽകിയിട്ടുണ്ട്. ഭരണനിർവഹണത്തിലെ വിവിധ അവയവങ്ങളായ ഗവർണർ, നിയമസഭ, ഹൈക്കോടതികൾ പബ്ലിക് സർവീസ് കമ്മിഷനുകൾ, തിരഞ്ഞെടുപ്പുകൾ എന്നിവയെല്ലാം ഭരണഘടനയെ പ്രതിനിധാനം ചെയ്യുന്നുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

English Summary:
Abolition of statehood not acceptable says Court


Source link

Related Articles

Back to top button