WORLD

ചൈനീസ് കപ്പലും ഫിലിപ്പീനി ബോട്ടും കൂട്ടിയിടിച്ചു


മ​​​നി​​​ല: തെ​​​ക്ക​​​ൻ ചൈ​​​നാ​​​ക്ക​​​ട​​​ലി​​​ൽ ഫി​​​ലി​​​പ്പീ​​​ൻ​​​സും ചൈ​​​ന​​​യും ത​​​മ്മി​​​ൽ സം​​​ഘ​​​ർ​​​ഷം തു​​​ട​​​രു​​​ന്നു. ത​​​ർ​​​ക്ക​​​മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​ന്ന​​​ലെ ഫി​​​ലി​​​പ്പീ​​​നി ബോ​​​ട്ടും ചൈ​​​നീ​​​സ് തീ​​​ര​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ ക​​​പ്പ​​​ലും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഫി​​​ലി​​​പ്പീ​​​നി ബോ​​​ട്ടു​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്ക് ചൈ​​​നീ​​​സ് ക​​​പ്പ​​​ൽ ജ​​​ല​​​പീ​​​ര​​​ങ്കി പ്ര​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. സ്പാ​​​ർ​​​ട്ട്‌​​​ലി ദ്വീ​​​പു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യ സെ​​​ക്ക​​​ൻ​​​ഡ് തോ​​​മ​​​സ് ഷോ​​​ൾ പാ​​​റ​​​യ്ക്കു സ​​​മീ​​​പ​​​മാ​​​ണ് കൂ​​​ട്ടി​​​യി​​​ടി​​​യു​​​ണ്ടാ​​​യ​​​ത്. ഫി​​​ലി​​​പ്പീ​​​നി നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള സ്ഥ​​​ല​​​മാ​​​ണി​​​ത്. ഇ​​​വി​​​ടെ​​​യു​​​ള്ള നാ​​​വി​​​ക​​​സേ​​​നാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വ​​​സ്തു​​​ക്ക​​​ളു​​​മാ​​​യി ചെ​​​ന്ന സി​​​വി​​​ലി​​​യ​​​ൻ ബോ​​​ട്ടു​​​ക​​​ളി​​​ലൊ​​​ന്നി​​​നെ ചൈ​​​നീ​​​സ് ക​​​പ്പ​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ഫി​​​ലി​​​പ്പീ​​​ൻ​​​സ് ആ​​​രോ​​​പി​​​ച്ചു.

എ​​​ന്നാ​​​ൽ ഫി​​​ലി​​​പ്പീനി ബോ​​​ട്ട് മ​​​നഃ​​പൂ​​​ർ​​​വം ത​​​ങ്ങ​​​ളു​​​ടെ ക​​​പ്പ​​​ലി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ചൈ​​​ന പ്ര​​​തി​​​ക​​​രി​​​ച്ചു.


Source link

Related Articles

Back to top button