CINEMA

46ാം വയസ്സിൽ നടന്‍ റെഡിൻ കിങ്സ്‌ലിക്ക് വിവാഹം; വധു നടി സംഗീത

തമിഴ് സിനിമാ ഹാസ്യതാരം റെഡിന്‍ കിങ്‌സ്‌ലി വിവാഹിതനായി. സിനിമ സീരിയല്‍ നടിയും മോഡലുമായ സംഗീതയാണ് വധു. 46ാം വയസ്സിലാണ് റെഡിന്റെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

ഡാൻസിങിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. ചെന്നൈയിലും ബെംഗളൂരിലും സർക്കാർ എക്സിബിഷനുകളുടെ ഇവന്റ് ഓർഗനൈസർ കൂടിയായിരുന്നു റെഡിൻ. നെല്‍സണ്‍ ദിലീപ് കുമാറിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ റെഡിന്‍, ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടറിലൂടെയാണ് പ്രശസ്തനായത്.  

കോലമാവ് കോകിലയിലൂടെയായിരുന്നു നടനായുള്ള അരങ്ങേറ്റം.  ബീസ്റ്റ്, അണ്ണാത്തെ, കാതുവാക്കുള്ള രണ്ട് കാതല്‍, ജയിലര്‍, എല്‍കെജി, ഗൂര്‍ഖ, മാർക് ആന്റണി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.ഹാസ്യ രംഗങ്ങളിലെ ശ്രദ്ധേയമായ പ്രകടനവും ഡയലോഗ് ഡെലിവറിയിലെ വ്യത്യസ്തതയുമാണ് റെഡിനെ സംവിധായകര്‍ക്ക് പ്രിയപ്പെട്ടവനാക്കിയത്. നയൻതാരയുടെ അടുത്തിടെ പുറത്തിറങ്ങിയ അന്നപൂർണി എന്ന സിനിമയാണ് റെഡിൻ അവസാനമായി അഭിനയിച്ചത്.

‌‌

തമിഴ് ടെലിവിഷന്‍ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയാണ് നടി സംഗീത. വിജയ് ചിത്രം മാസ്റ്റര്‍, ഹേയ് സിനാമിക, വീട്ടില വിശേഷം, കടംബദാരി എന്നി സിനിമകളിലും സംഗീത അഭിനയിച്ചിട്ടുണ്ട്. സൺ ടിവിയിലെ പ്രമുഖ സീരിയലായ ആനന്ദരാഗത്തിൽ ഒരു പ്രധാന വേഷം സംഗീത അവതരിപ്പിക്കുന്നുണ്ട്

English Summary:
Redin Kingsley married to actress Sangeetha


Source link

Related Articles

Back to top button