സതർലൻഡ് കോടീശ്വരി
മുംബൈ: 2024 ഡബ്ല്യുപിഎൽ ട്വന്റി-20 താരലേലത്തിൽ വിലയേറിയ താരമായി ഓസ്ട്രേലിയയുടെ ഓൾറൗണ്ടർ അന്നബെൽ സതർലൻഡ്. ഇത്രതന്നെ തുകയ്ക്കാണ് ഇന്ത്യൻ അണ്‍ക്യാപ്ഡ് താരമായ കാഷ്വി ഗൗതത്തെ ഗുജറാത്ത് ജയ്ന്റ്സ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കൻ പേസർ ഷബ്നിം ഇസ്മയിലാണ് ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് പുതിയ ടീമിലെത്തിയ മറ്റൊരു വിദേശതാരം. ഇസ്മയിലിനെ മുംബൈ ഇന്ത്യൻസ് 1.20 കോടി രൂപയ്ക്ക് സ്വന്തമാക്കി. അന്നബെല്ലിനും ഇസ്മയിലിനും 40 ലക്ഷം രൂപയായിരുന്നു അടിസ്ഥാനവില. ഓസീസ് ബാറ്റർ ലിച്ഫീൽഡാണ് (ഒരു കോടി) ലേലത്തിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് ചിലവായ മറ്റൊരു താരം. ഗുജറാത്ത് ജയ്ന്റ്സ് ആണ് ലിച്ഫീൽഡിനെ സ്വന്തമാക്കിയത്. ഇംഗ്ലീഷ് ബാറ്റർ ഡാന വ്യാട്ടിനെ 20 ലക്ഷം രൂപയ്ക്ക് യുപി വാരിയേഴ്സ് ലേലത്തിലെടുത്തു.
അതേസമയം, ലേലത്തിൽ ഏറ്റവും കൂടുതൽ അടിസ്ഥാന വിലയുണ്ടായിരുന്ന വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഡിയാൻഡ്ര ഡോട്ടിനെയും ഓസീസ് പേസർ കിം ഗാർത്തിനെയും ലേലത്തിലെടുക്കാൻ ഫ്രാഞ്ചൈസികൾ തയാറായില്ല. ഇരുവരുടെയും അടിസ്ഥാനവില 50 ലക്ഷം രൂപയായിരുന്നു. വനിതാ ബിഗ്ബാഷ് 2023 സീസണിൽ റണ്‍വേട്ടയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ശ്രീലങ്കയുടെ ചമരി അട്ടപ്പട്ടുവിനെയും ആരും ലേലംകൊണ്ടില്ല. 30 ലക്ഷമായിരുന്നു ലങ്കൻ താരത്തിന്റെ അടിസ്ഥാനവില.
Source link