ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു
വാഷിംഗ്ടൺ ഡിസി: യുഎസിലെ നോർത്ത് കരോളൈന സംസ്ഥാനത്ത് ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു. ന്യൂപോർട്ട് നഗരത്തിൽ മോട്ടൽ നടത്തിയിരുന്ന സത്യൻ നായിക് (46) ആണു കൊല്ലപ്പെട്ടത്. മോട്ടലിൽ അതിക്രമിച്ചുകയറി ട്രോയ് കെല്ലും എന്നയാളാണ് കൃത്യം നിർവഹിച്ചത്. തുടർന്ന് മുറിയിൽ ഒളിച്ചിരുന്ന അക്രമി പിന്നീട് സ്വയം വെടിവച്ചു മരിച്ചു.
സ്ഥലത്തെത്തിയ പോലീസ് നായിക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Source link