ബംഗ്ലാദേശ് മുന്നോട്ട്
മിർപുർ: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന് 30 റണ്‍സ് ലീഡ്. വെളിച്ചക്കുറവുമൂലം മൂന്നാം ദിവസം ഉച്ചകഴിഞ്ഞ് പൂർണമായി നഷ്ടമായി. രണ്ടാം ദിവസം മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സിൽ രണ്ടു വിക്കറ്റിന് 38 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്. സക്കീർ ഹസൻ (16), റണ്ണൊന്നുമെടുക്കാതെ മോമിനുൾ ഹഖ് എന്നിവരാണ് ക്രീസിൽ. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 172 റണ്‍സിനെതിരേ ബാറ്റ് ചെയ്ത ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് 180 റണ്‍സിൽ അവസാനിച്ചിരുന്നു.
ഗ്ലെൻ ഫിലിപ്സിന്റെ അർധ സെഞ്ചുറി പ്രകടനമാണ് കിവീസിന് ഒന്നാം ഇന്നിംഗ്സിൽ എട്ട് റണ്‍സ് ലീഡ് നൽകിയത്. അഞ്ചു വിക്കറ്റിന് 55 റണ്‍സ് എന്ന നിലയിൽ മൂന്നാം ദിവസം തുടങ്ങിയ കിവീസിനെ ഗ്ലെൻ ഫിലിപ്സാണ്( 87) തകർച്ചയിൽ നിന്നും രക്ഷിച്ചത്. കെയ്ൽ ജെമിസണ്‍ (20), ഡാരൽ മിച്ചൽ (18), ടിം സൗത്തി (14) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.
Source link