SPORTS
സമനില
ജംഷഡ്പുർ: ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സി- ചെന്നൈയിൻ എഫ്സി മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞു. രണ്ടു ഗോളിനു മുന്നിലെത്തിയശേഷമാണ് ചെന്നൈയിൻ ലീഡ് കൈവിട്ടു തുടങ്ങിയത്. ഫറൂഖ് ചൗധരി (9’), നിന്റോയിങ്കന്പ മീടി (40’) എന്നിവർ ചെന്നൈയിനായി വലകുലുക്കി. ആദ്യ പകുതി തീരുംമുന്‍പ് ലാൽദിൻപുയ (45+5’) ജംഷഡ്പുരിനായി ഒരു ഗോൾ മടക്കി. ചെന്നൈയിൻ ജയം ഉറപ്പിച്ചിരിക്കേ 90-ാം മിനിറ്റിൽ ഡാനിയൽ ചീമ സമനില ഗോളും നേടി.
Source link