WORLD

പകുതിയോളം ഹമാസ് കമാൻഡർമാരെ സൈന്യം വധിച്ചെന്ന് ഇസ്രയേൽ


ടെല്‍ അവീവ്: ഹമാസിന്റെ പകുതിയോളം ബറ്റാലിയന്‍ കമാന്‍ഡര്‍മാരെ സൈന്യം വധിച്ചുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നെതന്യാഹു. എന്നാല്‍ കൊല്ലപ്പെട്ട ഹമാസ് കമാന്‍ഡര്‍മാരുടെ പേരുകള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.’ഇസ്രയേലിനെ നശിപ്പിക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. എന്നാല്‍, ഇപ്പോള്‍ ഹമാസിനെ ഞങ്ങള്‍ നശിപ്പിക്കുകയാണ്. ഇനിയൊരിക്കലും ഗാസ ഇസ്രയേലിന് ഒരു ഭീഷണിയാകില്ല. ഭീകരതയെ പിന്തുണയ്ക്കാനോ സാമ്പത്തികമായി സഹായിക്കാനോ ഭീകരത പഠിപ്പിക്കാനോ ഒരാളും ഉണ്ടാകില്ല’, നെതന്യാഹു പറഞ്ഞു.


Source link

Related Articles

Back to top button