ഇന്ത്യ തോറ്റു
മുംബൈ: ഇംഗ്ലീഷ് വനിതകൾക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കു തോൽവി. 38 റണ്‍സിന് ഇംഗ്ലണ്ട് ജയം സ്വന്തമാക്കി. സ്കോർ: ഇംഗ്ലണ്ട് 197/6 (20). ഇന്ത്യ 159/6. ഇതോടെ മൂന്ന് മത്സര പരന്പരയിൽ ഇംഗ്ലണ്ട് 1-0ന്റെ ലീഡ് നേടി. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. എന്നാൽ, ഇംഗ്ലണ്ടിന്റെ ഡാനി വ്യാട്ടും (47 പന്തിൽ 75), നാറ്റ് സ്കീവർ ബ്രന്റും (53 പന്തിൽ 77) ചേർന്ന് മൂന്നാം വിക്കറ്റിൽ 138 റണ്‍സ് അടിച്ചെടുത്തു. ആദ്യ ഓവറിൽ രണ്ട് റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. ഇന്ത്യക്കുവേണ്ടി രേണുക സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
198 റണ്‍സ് ലക്ഷ്യവുമായി ക്രീസിലെത്തിയ ഇന്ത്യക്കുവേണ്ടി ഓപ്പണർ ഷെഫാലി വർമ (42 പന്തിൽ 52) അർധസെഞ്ചുറി നേടിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാൻ സാധിച്ചില്ല. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 21 പന്തിൽ 26 റൺസ് സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോൺ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
Source link