ASTROLOGY

പണം കായ്ക്കുന്ന മരം: സമ്പത്തും ഐശ്വര്യവും നൽകുന്ന ക്രിസ്റ്റൽ മണി ട്രീ


പണം കായ്ക്കുന്ന മരം എന്ന് ആലങ്കാരികമായി പറയാറുണ്ടെങ്കിലും ചൈനീസ് വിശ്വാസങ്ങളിൽ യഥാർത്ഥത്തിൽ അത്തരമൊരു മരമുണ്ട്.  ഫെങ് ഷൂയി വിശ്വാസങ്ങൾ പ്രകാരം അലങ്കാരത്തിന് ഉപയോഗിക്കുന്ന ക്രിസ്റ്റൽ മണി ട്രീ  അഥവാ ഗുഡ് ലക്ക് മണി ട്രീയാണ് വീട്ടിലേക്ക് സമ്പത്തും ഐശ്വര്യവും കൊണ്ടുവരുന്നത്.  സ്വർണ്ണം പൂശിയ ഇലകൾ, നാണയങ്ങൾ എന്നിങ്ങനെ സമ്പത്തിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ച് അലങ്കരിക്കുന്ന ഗുഡ് ലക്ക് ട്രീ സാധാരണയായി സ്ഫടികത്തിലോ മറ്റു രത്ന കല്ലുകളിലോ ആണ് നിർമിക്കുന്നത്. ബോൺസായി മരങ്ങളുടെ ആകൃതിയാണിവയ്ക്ക്.
ക്വാർട്സ്, അമേത്തിസ്റ്റ്, സിട്രൈൻ, ജേഡ് എന്നിവയാണ് ഗുഡ് ലക്ക് മണി ട്രീ നിർമിക്കാനായി ഏറ്റവുമധികം ഉപയോഗിച്ചുവരുന്നത്. ഇവയുടെ സവിശേഷതകൾ അനുസരിച്ച് മണി ട്രീയുടെ ഗുണഫലങ്ങളും വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് ക്വാർട്സിലാണ് നിർമ്മിക്കുന്നതെങ്കിൽ അത് മണി ട്രീയുടെ ഊർജ നില വർധിപ്പിക്കും. അതേപോലെ അമേത്തിസ്റ്റ് ആത്മീയ ശക്തിയെ ആകർഷിക്കും. വ്യത്യസ്ത വലുപ്പത്തിലും ഡിസൈനുകളിലുമുള്ള മണി ട്രീകൾ വിപണിയിൽ ലഭ്യമാണ്.  പോസിറ്റീവ് എനർജിയും അഭിവൃദ്ധിയും നിറയ്ക്കാനായി വീടുകളിലും ഓഫീസുകളിലും ഇവ വയ്ക്കാം. 
മണി ട്രീ  വയ്ക്കേണ്ട സ്ഥാനങ്ങൾ

• ഫെങ് ഷൂയി വിശ്വാസപ്രകാരം തെക്കുവിഴക്കേ മൂലയാണ് ധനത്തെ ആകർഷിക്കുന്നത്. വീട്ടിലോ ഓഫീസിലോ ഈ സ്ഥാനത്ത് മണി ട്രീ  വയ്ക്കുന്നത് സാമ്പത്തിക അഭിവൃദ്ധിക്ക് ഗുണകരമാണ്. വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കാനും ഇതിലൂടെ സാധിക്കും.
• ആരോഗ്യം, കുടുംബം എന്നിവയ്ക്ക് പ്രാധാന്യമുള്ള സ്ഥലമായാണ് വീടിന്റെ കിഴക്കുഭാഗത്തെ ഫെങ് ഷൂയി കാണുന്നത്. സ്ഫടികത്തിൽ നിർമിച്ച മണി ട്രീ ഇവിടെ വയ്ക്കുന്നത് ഭാഗ്യങ്ങൾ തേടിയെത്താൻ വഴിയൊരുക്കും. ഇതിനുപുറമേ കുടുംബാംഗങ്ങളുടെ മാനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും ഗുണകരമായ രീതിയിൽ സ്വാധീനിക്കാനും ഇതിലൂടെ സാധിക്കും
• പ്രശസ്തി നേടിത്തരുന്ന ദിക്കാണ് തെക്കു ദിക്ക്. നിങ്ങളുടെ നേട്ടങ്ങൾ മറ്റുള്ളവർ അംഗീകരിക്കുന്നതിനും സാമ്പത്തിക ലാഭങ്ങൾ ഉണ്ടാകുന്നതിനും തെക്കു ഭാഗത്ത് മണി ട്രീ സ്ഥാപിക്കുന്നതാണ് ഉചിതം. 

വ്യത്യസ്തതരം മണി ട്രീ കളും ഗുണഫലങ്ങളും

Image Credit: Nataliya Kitaeva/ Shutterstock

• മഞ്ഞനിറത്തിലുള്ള സിട്രൈനിൽ നിർമ്മിക്കുന്ന മണി ട്രീ ഗോൾഡൻ മണി ട്രീ എന്നാണ് അറിയപ്പെടുന്നത്. സമൃദ്ധിയെ ആകർഷിക്കുന്നതിനൊപ്പം സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും ഗോൾഡൻ മണി ട്രീക്ക് കഴിവുണ്ട്. മുന്നോട്ടുള്ള വഴികളിൽ കൂടുതൽ ആത്മവിശ്വാസത്തോടെ നീങ്ങാനും വിജയത്തിലേയ്ക്ക് എത്താനുമുള്ള ഊർജ്ജം ഇതിന്റെ സാന്നിധ്യത്തിലൂടെ ലഭിക്കും.
• പർപ്പിൾ നിറത്തിലുള്ള അമേത്തിസ്റ്റിൽ നിർമ്മിച്ച മണി ട്രീ മാനസികാരോഗ്യത്തിന് ഏറ്റവും ഉചിതമാണ്. പഠനത്തിലും ജോലിയിലും ഏകാഗ്രത ലഭിക്കാനും ആത്മീയ ഊർജ്ജം നിറയ്ക്കാനും ശാന്തത കൈവരാനും ഇതിന്റെ സാന്നിധ്യം സഹായിക്കും. 

• ഊർജത്തെ വർധിപ്പിക്കാനുള്ള കഴിവാണ് ക്വാർട്സിൽ നിർമിച്ച മണി ട്രീകളുടെ പ്രത്യേകത. പുതിയ സംരംഭങ്ങൾ വിജയിക്കാനും ധന സംബന്ധമായ വിഷയങ്ങൾ വിജയകരമായി കൈകാര്യം ചെയ്യാനും  ഇവയുടെ സാന്നിധ്യം ശുഭകരമാണ്. 

∙ അഭിവൃദ്ധിയുമായി ബന്ധിപ്പിച്ചാണ് ജേഡിനെ കണക്കാക്കുന്നത്. അതിനാൽ ജേഡിൽ നിർമിച്ച മണി ട്രീയുടെ സാന്നിധ്യം സമ്പത്തിനെയും ഐശ്വര്യത്തെയും ധാരാളമായി ആകർഷിക്കും. വിജ്ഞാനം വർദ്ധിപ്പിക്കാനും എല്ലാ കാര്യങ്ങളിലും സന്തുലിതാവസ്ഥ കൊണ്ടുവരാനുമുള്ള പ്രത്യേക കഴിവും ഇവയ്ക്കുണ്ട്. 
വ്യത്യസ്ത മുറികളിൽ മണി ട്രീ വച്ചാലുള്ള ഫലങ്ങൾ

• ലിവിങ് റൂമിൽ മണി ട്രീ സ്ഥാപിച്ചാൽ ഗൃഹാന്തരീക്ഷത്തിൽ പോസിറ്റീവ് എനർജി നിറയും. സാമ്പത്തിക അഭിവൃദ്ധിക്കും ഇത് ഗുണകരമാണ്.
• സ്റ്റഡി റൂമിലോ ഓഫീസ് റൂമിലോ മണി ട്രീ സ്ഥാപിക്കുന്നത് ഏകാഗ്രത വർധിപ്പിക്കുന്നതിനും അതുവഴി കൂടുതൽ ഊർജ്ജസ്വലതയോടെ ജോലി ചെയ്യുന്നതിനും പഠിക്കുന്നതിനും സഹായകമാവും. സ്റ്റഡി റൂമിന്റെ തെക്കു കിഴക്കേ മൂലയിൽ മണി ട്രീ സ്ഥാപിക്കാം.
• കിടപ്പുമുറിയിൽ മണി ട്രീ സ്ഥാപിക്കുന്നത് ശാരീരികവും മാനസികാവുമായ ശാന്തത കൈവരിക്കുന്നതിന് സഹായകമാണ്. കിടപ്പുമുറിയുടെ തെക്ക് കിഴക്കേ മൂലയാണ് മണി ട്രീ സ്ഥാപിക്കാൻ ഏറ്റവും ഉചിതം.

• ഗൃഹകാര്യങ്ങളിൽ കൂടുതൽ അഭിവൃദ്ധി ഉണ്ടാകുന്നതിനുവേണ്ടി അടുക്കളയിലും മണി ട്രീ വയ്ക്കാവുന്നതാണ്.


Source link

Related Articles

Back to top button