CINEMA

അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ത്രില്ലർ രാസ്ത; ജനുവരി 5ന് തിയറ്ററുകളിലേക്ക്

സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി, അനീഷ് അൻവർ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന രാസ്ത ജനുവരി 5ന് തിയേറ്ററുകളിലേക്കെത്തുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത  അനീഷ് അൻവർ ഒരുക്കുന്ന രാസ്ത തിയേറ്റർ എക്സ്പീരിയൻസ് ഉറപ്പു നൽകുന്ന ചിത്രമാണ്. 
അലു എന്റർടെയിൻമെന്റിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിക്കുന്ന ‘രാസ്ത’യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അവിൻ മോഹൻ സിതാരയാണ് രാസ്തയിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

രാസ്തയുടെ എഡിറ്റിങ് നിർവഹിക്കുന്നത് അഫ്തർ അൻവർ ആണ്. പ്രൊജക്റ്റ് ഡിസൈൻ സുധാ ഷാ, കലാസംവിധാനം : വേണു തോപ്പിൽ. ബി.കെ. ഹരി നാരായണൻ, അൻവർ അലി, ആർ. വേണുഗോപാൽ എന്നിവരുടെ വരികളിൽ വിനീത് ശ്രീനിവാസൻ, അൽഫോൺസ് ജോസഫ്, സൂരജ് സന്തോഷ്, അവിൻ മോഹൻ സിതാര എന്നിവർ ആലപിച്ച  മികച്ച ഗാനങ്ങളാണ് രാസ്തയിൽ ഉള്ളത്.

നിശ്ചല ഛായാഗ്രഹണം: പ്രേംലാൽ പട്ടാഴി, മേക്കപ്പ് : രാജേഷ് നെന്മാറ, ശബ്ദരൂപകല്പന: എ.ബി. ജുബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, പ്രൊഡക്ഷൻ മാനേജർ: ഖാസിം മുഹമ്മദ് അൽ സുലൈമി, വി.എഫ്.എക്സ്: ഫോക്സ് ഡോട്ട് മീഡിയ, വസ്ത്രാലങ്കാരം: ഷൈബി ജോസഫ്, സ്പോട്ട് എഡിറ്റിങ്: രാഹുൽ രാജു, ഫിനാൻസ് കൺട്രോളർ: രാഹുൽ ചേരൽ, പ്രൊഡക്ഷൻ കൺട്രോളർ: ഹോച്ചിമിൻ കെ.സി, ഡിസൈൻ: കോളിൻസ് ലിയോഫിൽ, മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ : പിആർഓ പ്രതീഷ് ശേഖർ.

English Summary:
Rastha Movie Release Date Finalised


Source link

Related Articles

Back to top button