CINEMA

ജയറാമിന്റെ ഓസ്‌ലർ ജനുവരി 11ന്; മമ്മൂട്ടിക്ക് 30 മിനിറ്റ് സ്ക്രീൻ ടൈം

യുവതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും ജയറാമും ആദ്യമായി ഒന്നിക്കുന്ന ഏബ്രഹാം ഓസ്‌ലർ ജനുവരി 11ന് തിയറ്ററുകളിലെത്തും. ‘അഞ്ചാം പാതിരാ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2020ല്‍ പുറത്തെത്തിയ അഞ്ചാം പാതിരാ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരുന്നെങ്കില്‍ ഏബ്രഹാം ഓസ്‍ലറും അതേ ഗണത്തിൽപെടുന്ന സിനിമ തന്നെയാകും. വലിയ ബജറ്റുള്ള മെഡിക്കൽ ത്രില്ലര്‍ ഗണത്തിൽപെടുന്ന ചിത്രമാകുമിത്. ഇര്‍ഷാദ് എം. ഹസ്സനൊപ്പം മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം.
മമ്മൂട്ടി അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സിനിമയുടെ രണ്ടാം പകുതിയിൽ 30–40 മിനിറ്റോളം നീണ്ടു നിൽക്കുന്ന സ്ക്രീന്‍ ടൈം ഉള്ള കഥാപാത്രമാണ് മമ്മൂട്ടി ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ഒരു അതിഥി വേഷത്തിൽ ഒതുങ്ങാതെ, വളരെ ശക്തമായ കഥാപാത്രമാകും മമ്മൂട്ടിയുടേതെന്നും സൂചനയുണ്ട്.

ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് രചന. ഛായാഗ്രഹണം തേനി ഈശ്വര്‍, സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിന്‍സ് ജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, സ്റ്റില്‍സ് എസ്.ബി.കെ ഷുഹൈര്‍, ഡിസൈന്‍സ് യെല്ലോ‍ടൂത്ത്സ്.

2019 ന് ശേഷം മലയാളത്തില്‍ ഏറെ ശ്രദ്ധയോടെയാണ് ജയറാം പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കുന്നത്. ഒരു ചിത്രം മാത്രമാണ് മലയാളത്തില്‍ അദ്ദേഹത്തിന്‍റേതായി ഈ കാലയളവിൽ പിന്നീട് പുറത്തെത്തിയത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ ആയിരുന്നു അത്. അതേസമയം പൊന്നിയിന്‍ സെല്‍വൻ 2വും ഗോസ്റ്റുമടക്കം പത്തോളം ചിത്രങ്ങള്‍ ഇതരഭാഷകളില്‍ അദ്ദേഹത്തിന്‍റേതായി പുറത്തെത്തി.

അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, അനശ്വര രാജന്‍, സെന്തില്‍ കൃഷ്ണ, ജഗദീഷ്, സായ് കുമാര്‍, ആര്യ സലിം എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വരാണ് ഛായാഗഗ്രഹണം. എഡിറ്റിങ് ഷമീർ മുഹമ്മദ്. സംഗീതം മിഥുൻ മുകുന്ദൻ. ആൻ മെഗാ മീഡിയയാണ് റിലീസ്.

English Summary:
Jayaram’s Abraham Ozler Gets A Release Date


Source link

Related Articles

Back to top button