CINEMA

‘അനിമലി’ലൂടെ നാഷ്നൽ ക്രഷ് ആയി നടി ത്രിപ്തി ദിമ്രി


ബോളിവുഡില്‍ യുവാക്കളുടെ ഇടയിൽ പുതിയ ക്രഷ് ആയി മാറി നടി ത്രിപ്തി ദിമ്രി. ‘അനിമലിൽ’ സിനിമയിൽ രൺബീർ കപൂറിന്റെ നായികയായെത്തിയ ത്രിപ്തി ദിമ്രി ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സെൻസേഷനാകുന്ന പുതിയ താരം. രൺബീർ കപൂറുമായുള്ള തൃപ്തിയുടെ കെമിസ്ട്രിയും താരത്തിന്റെ പ്രകടനവുമാണ് ഇപ്പോൾ സംസാരവിഷയം.

രൺബീർ കപൂറുമായി അടുത്തിടപഴകുന്നതിന്റെ തൃപ്തിയുടെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ലീക്ക് ആയി പുറത്തുവന്നിരുന്നു. അതീവ ഗ്ലാമറസ്സ് ആയാണ് തൃപ്തി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. രൺബീറുമൊത്തുള്ള ചൂടൻ രംഗങ്ങളില്‍ അർദ്ധനഗ്നയായും താരം എത്തുന്നു. സോയ എന്ന കഥാപാത്രമായെത്തിയ തൃപ്തിയുടെ അഭിനയത്തെ പ്രശംസിച്ചും നിരവധിയാളുകൾ രംഗത്തുവരുന്നുണ്ട്.

2017ൽ ‘പോസ്റ്റർ ബോയ്‌സ്’ എന്ന കോമഡി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച തൃപ്തി ദിമ്രി നിരവധി ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ക്വാല, ബുൾബുൾ തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ പ്രകടനവും ഏറെ ശ്രദ്ധനേടി. ബുൾബുള്ളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ ഒടിടി പുരസ്കാരവും ലഭിക്കുകയുണ്ടായി.

29കാരിയായ തൃപ്തി ഉത്തരാഖണ്ഡിലാണ് ജനിക്കുന്നത്. വിക്കി കൗശലിനെ നായകനാക്കി ആനന്ദ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് നടിയുടെ പുതിയ പ്രോജക്ട്. ഇൻസ്റ്റഗ്രാമില്‍ 12 ലക്ഷം ആളുകളാണ് നടിയെ പിന്തുടരുന്നത്.


Source link

Related Articles

Back to top button