മിഷോങ് ചുഴലിക്കാറ്റ് നാളെ പുലർച്ചെ കര തൊടും; റെഡ് അലർട്ട്: ചുഴലിയെ നേരിടാൻ തമിഴ്നാട്
ചെന്നൈ ∙ നാളെ പുലർച്ചെ കര തൊടുന്ന മിഷോങ് ചുഴലിക്കാറ്റിനെതിരെ പ്രതിരോധക്കോട്ട കെട്ടി തമിഴകം. മുൻകരുതലായി ചെന്നൈ അടക്കമുള്ള 4 ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ചെന്നൈയിൽ അടക്കം റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.
അടിയന്തര സഹായത്തിനായി രക്ഷാദൗത്യ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപപ്പെട്ട ചുഴലിക്കാറ്റ് നിലവിൽ വടക്കൻ തമിഴ്നാട് ലക്ഷ്യമാക്കിയാണു നീങ്ങുന്നത്. നാളെ പുലർച്ചെയോടെ ആന്ധ്രപ്രദേശിലെ നെല്ലൂരിനും മച്ലിപട്ടണത്തിനും ഇടയിൽ കര തൊടുമെന്നാണു നിലവിലെ നിഗമനം. കേരളത്തിലേക്ക് അടക്കമുള്ള 118 ട്രെയിനുകൾ റദ്ദാക്കി.
കാലാവസ്ഥ മോശമായാൽ വിമാന സർവീസുകളും നിർത്തിവച്ചേക്കും. മെട്രോ, സബേർബൻ ട്രെയിനുകൾ സർവീസ് നടത്തുമെങ്കിലും സമയക്രമത്തിൽ മാറ്റമുണ്ട്. ഇന്നലെ ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്.
ഇന്ന് പുറപ്പെടുന്നവയടക്കം വിവിധ ട്രെയിനുകൾ റദ്ദാക്കി
മിഷോങ് ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്നു വിവിധ ട്രെയിനുകൾ പൂർണമായി റദ്ദാക്കി.
ഇന്ന് പുറപ്പെടേണ്ട 07120 കോട്ടയം – നരസാപുർ സ്പെഷൽ , 12625 തിരുവനന്തപുരം സെൻട്രൽ – ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 13351 ധൻബാദ് ജംക്ഷൻ – ആലപ്പുഴ എക്സ്പ്രസ്, 17230 സെക്കന്തരാബാദ് ജംക്ഷൻ– തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ് (ഇന്നും നാളെയും), 22643 എറണാകുളം ജംക്ഷൻ – പട്ന ജംക്ഷൻ ബൈ വീക്ക്ലി എക്സ്പ്രസ്, 22648 കൊച്ചുവേളി – കോർബ ബൈ–വീക്ക്ലി എക്സ്പ്രസ്, 22815 ബിലാസ്പുർ ജംക്ഷൻ – എറണാകുളം ജംക്ഷൻ വീക്ക്ലി എക്സ്പ്രസ്, 22837 ഹാട്യ– എറണാകുളം ധർതി ആബ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവ റദ്ദാക്കി.
റദ്ദാക്കിയ മറ്റു ട്രെയിനുകൾ (ബ്രാക്കറ്റിൽ പുറപ്പെടേണ്ട തീയതി):
07130 കൊല്ലം ജംക്ഷൻ – സെക്കന്തരാബാദ് ജംക്ഷൻ സ്പെഷൽ (നാളെ), 22619 ബിലാസ്പുർ ജംക്ഷൻ– തിരുനെൽവേലി ജംക്ഷൻ വീക്ക്ലി എക്സ്പ്രസ് (നാളെ), 18190 എറണാകുളം ജംക്ഷൻ – ടാറ്റാ നഗർ ജംക്ഷൻ ബൈ–വീക്ക്ലി എക്സ്പ്രസ് (നാളെ), 22670 പട്ന ജംക്ഷൻ – എറണാകുളം ജംക്ഷൻ വീക്ക്ലി എക്സ്പ്രസ് (നാളെ), 12512 കൊച്ചുവേളി – ഗോരഖ്പുർ ജംക്ഷൻ രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (6 ന്), 12626 ന്യൂഡൽഹി– തിരുവനന്തപുരം സെൻട്രൽ കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (5, 6), 12660 ഷാലിമാർ – നാഗർകോവിൽ ജംക്ഷൻ ഗുരുദേവ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (6 ന്), 13352 ആലപ്പുഴ – ധൻബാദ് ജംക്ഷൻ എക്സ്പ്രസ് (6,7), 17229 തിരുവനന്തപുരം സെൻട്രൽ– സെക്കന്തരാബാദ് ജംക്ഷൻ ശബരി എക്സ്പ്രസ് (5, 6, 7), 22503 കന്യാകുമാരി– ദിബ്രുഗഡ് വിവേക് എക്സ്പ്രസ് (6,7) 22644 പട്ന ജംക്ഷൻ – എറണാകുളം ജംക്ഷൻ ബൈ–വീക്ക്ലി എക്സ്പ്രസ് (7 ന്), 22647 കോർബ – കൊച്ചുവേളി ബൈ വീക്ക്ലി എക്സ്പ്രസ് (6 ന്), 22816 എറണാകുളം ജംക്ഷൻ – ബിലാസ്പുർ ജംക്ഷൻ വീക്ക്ലി എക്സ്പ്രസ് (6 ന്), 22838 എറണാകുളം ജംക്ഷൻ – ഹാട്യ ധർതി ആബ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (6 ന്)
Source link