സ്കൂള്‍ ഗെയിംസ്: വുഷുവില്‍ മലപ്പുറം
കൊച്ചി: 65-ാമത് സംസ്ഥാന സ്കൂള്‍ ഗെയിംസിലെ ഗ്രൂപ്പ് ഏഴ് മത്സരങ്ങള്‍ കൊച്ചിയില്‍ തുടക്കമായി. വുഷു, തായ്ക്വോണ്ടോ, ടേബിള്‍ ടെന്നീസ്, ക്രിക്കറ്റ്, ബേസ്ബോള്‍ എന്നീ അഞ്ചിനങ്ങളിലാണ് മത്സരങ്ങള്‍. ആദ്യദിനം സെന്റ് ആല്‍ബര്‍ട്സ് സ്കൂളില്‍ വുഷു മത്സരങ്ങളും, സെന്റ് പോള്‍സ് കോളജ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് മത്സരങ്ങളും അരങ്ങേറി. വുഷു മത്സരങ്ങളില്‍ 49 പോയിന്റുകള്‍ നേടി മലപ്പുറം ചാമ്പ്യന്മാരായി.
ആറു സ്വര്‍ണവും നാലു വെള്ളിയും ഏഴു വെങ്കവലുമാണ് മലപ്പുറത്തിന്റെ നേട്ടം. 43 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനം നേടി. 33 പോയിന്റുള്ള തൃശൂരിനാണ് മൂന്നാം സ്ഥാനം.
Source link