2000 രൂപ നോട്ടുകളിൽ 97.26 ശതമാനവും തിരികെയെത്തി: ആർബിഐ
ന്യൂഡൽഹി: രാജ്യത്തു പ്രചാരത്തിലിരുന്ന രണ്ടായിരം രൂപ നോട്ടുകളിൽ 97.26 ശതമാനവും ബാങ്കുകളിൽ മടങ്ങിയെത്തിയതായി റിസർവ് ബാങ്ക്. എന്നാൽ, ഏതാണ്ട് 9,760 കോടി മൂല്യം വരുന്ന നോട്ടുകൾ ഇപ്പോഴും ജനങ്ങളുടെ കൈവശമുണ്ടെന്നും ആർബിഐ അറിയിച്ചു. കഴിഞ്ഞ മേയ് 19നാണ് രണ്ടായിരം രൂപ നോട്ടുകൾ വിനിയമത്തിൽനിന്ന് പിൻവലിച്ചുകൊണ്ട് റിസർവ് ബാങ്ക് പ്രഖ്യാപനം നടത്തിയത്. 2023 മേയ് 19ലെ കണക്കുകൾ പ്രകാരം ആകെ 3.56 ലക്ഷം കോടി വിലമതിക്കുന്ന രണ്ടായിരം രൂപ നോട്ടുകളാണ് രാജ്യത്ത് ഉപയോഗത്തിലിരുന്നത്. പിൻവലിച്ചശേഷം നവംബർ 30നുള്ളിൽ തന്നെ 97.26 ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയതായി ആർബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇപ്പോഴും നോട്ടുകളുടെ നിയമപ്രാബല്യം തുടരുന്നുണ്ട്. ജനങ്ങൾക്ക് രാജ്യത്താകമാനമുള്ള 19 ആർബിഐ ഓഫീസുകളിൽനിന്നായി നോട്ടുകൾ മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാം. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിൽനിന്നും ആർബിഐയിലേക്ക് നോട്ടുകൾ അയച്ചുകൊടുത്ത്, ആ തുക ഇന്ത്യയിലുള്ള തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാനുമെന്നും ആർബിഐ അറിയിച്ചിട്ടുണ്ട്.

Source link