INDIALATEST NEWS

പന്നുവിനെ വധിക്കാൻ ശ്രമം: യുഎസ് വെളിപ്പെടുത്തൽ അന്വേഷിക്കാൻ സമിതി


ന്യൂഡൽഹി ∙ ഖലിസ്ഥാൻ അനുകൂല സിഖ് സംഘടനാ നേതാവ് ഗുർപട്‌വന്ത് സിങ് പന്നുവിനെ വധിക്കാൻ ശ്രമിച്ചെന്ന യുഎസ് വെളിപ്പെടുത്തൽ അന്വേഷിക്കാൻ ഇന്ത്യ ഉന്നത തല പ്രത്യേക അന്വേഷണ സമിതി രൂപവൽക്കരിച്ചു. യുഎസ് നൽകിയ വിവരങ്ങൾ ഇന്ത്യ ഗൗരവമായി കാണുന്നുവെന്നു വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. പന്നുവിനെ യുഎസി‍ൽ വധിക്കാൻ ശ്രമിച്ചതു തടഞ്ഞെന്നും ഇന്ത്യയെ യുഎസ് താക്കീതു ചെയ്തെന്നും യുകെയിലെ ഫിനാൻഷ്യൽ ടൈംസാണ് റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയുടെ അറിവോടെയായിരുന്നു ശ്രമമെന്ന മട്ടിലായിരുന്നു റിപ്പോർട്ട്. എന്നാൽ, ചില ക്രിമിനലുകളും സായുധ സംഘങ്ങളും വിഘടനവാദ സംഘടനകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ യുഎസ് നൽകിയെന്നാണു വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഇക്കാര്യങ്ങൾ അന്വേഷിക്കാനാണ് സമിതി രൂപവൽക്കരിച്ചിരിക്കുന്നത്. 

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് നിജ്ജറിനെ കാനഡയിൽ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. 


Source link

Related Articles

Back to top button