CINEMA

ഓമനയുടെ ശബ്ദമാകാൻ ആദ്യം മടിച്ചു: ജോമോൾ പറയുന്നു

‘കാതലിൽ’ ശബ്ദസാന്നിധ്യമായി കയ്യടി നേടുകയാണ് പ്രിയ നടി ജോമോൾ. സിനിമയിൽ ജ്യോതിക അവതരിപ്പിച്ച ഓമന എന്ന വേഷത്തിനാണ് ജോമോൾ ശബ്ദം നൽകിയത്. ‘കാതൽ’ സിനിമയിലേക്ക് ആദ്യം വിളി വന്നപ്പോൾ മടിയായിരുന്നുവെന്നും തന്റെ ശബ്ദം കഥാപാത്രത്തോട് നീതി പുലര്‍ത്തുമോ എന്ന സംശയം തന്റെ ഉള്ളിൽ ഉണ്ടായിരുന്നുവെന്നും ജോമോൾ പറയുന്നു.
‘‘കാതൽ-ദ് കോർ എന്ന സിനിമയിൽ പ്രവൃത്തിക്കാൻ അവസരം ലഭിച്ചപ്പോൾ ആദ്യം എനിക്ക് മടിയായിരുന്നു. ഞാൻ ശബ്ദം നൽകുന്ന കഥാപാത്രത്തിന്റെ അതിമനോഹരമായ ചിത്രീകരണത്തോട് നീതി പുലർത്താൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ടായി. ഗംഭീരമായ കഥയോട് എനിക്ക് നീതി പുലർത്താൻ കഴിയുമോ എന്നും സംശയിച്ചു. എന്നാൽ ഇന്ന്, എന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ ഈ അവസരം നൽകിയതിന്, എന്നിൽ വിശ്വസിച്ചതിന്, ജിയോ ബേബിയോടും മറ്റെല്ലാവരോടും ഞാൻ നന്ദി പറയുന്നു. എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒന്ന് തന്നതിന് നന്ദി മമ്മൂക്ക.’’–ജോമോൾ പറഞ്ഞു.

ഒരിടവേളയ്ക്കു ശേഷം ജോമോൾ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ‘ജയ് ഗണേഷ്’ ആണ് നടിയുടെ പുതിയ ചിത്രം.

ക്രിമിനൽ വക്കീലിന്റെ വേഷമാണ് സിനിമയിൽ. രഞ്ജിത്ത് ശങ്കർ ആണ് സംവിധാനം. മഹിമ നമ്പ്യാര്‍ ആണ് നായിക. 2017ൽ റിലീസ് ചെയ്ത വി.കെ. പ്രകാശ് ചിത്രം ‘കെയർഫുൾ’ ആണ് ജോമോൾ അവസാനമായി അഭിനയിച്ച ചിത്രം.

English Summary:
Jomol about Kaathal movie experience


Source link

Related Articles

Back to top button