ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം
വത്തിക്കാൻ സിറ്റി: ചെറിയ പനിയും ശ്വാസതടസവും നേരിടുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി അറിയിച്ചു. ശനിയാഴ്ച റോമിലെ ജെമെല്ലി ആശുപത്രിയിൽ നടത്തിയ സിടി സ്കാൻ പരിശോധനയിൽ മാർപാപ്പയ്ക്കു ന്യൂമോണിയ ഇല്ലെന്നു സ്ഥിരീകരിച്ചിരുന്നു. ശ്വാസസംബന്ധമായ പ്രശ്നങ്ങൾ മാറിവരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായും വക്താവ് കൂട്ടിച്ചേർത്തു.
ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച ത്രികാലജപ പ്രാർഥനയ്ക്കിടെയാണ് രോഗവിവരം പരസ്യമാക്കിയത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള ജനാലയ്ക്കു പകരം വീഡിയോ ലിങ്കിലൂടെയാണ് അദ്ദേഹം പ്രാർഥന ചൊല്ലിയത്. അസുഖത്തിന്റെ പേരിൽ, ദുബായിൽ നടക്കുന്ന യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാതിരിക്കില്ലെന്നും നിശ്ചയിച്ചപോലെ ശനിയാഴ്ച പ്രസംഗം നടത്തുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.
Source link