LATEST NEWS

ഒടുവിൽ അച്ഛന്റെ മാറോടണഞ്ഞ് അബിഗേല്‍; അമ്മയുമായി വിഡിയോ കോളിൽ സംസാരിച്ചു …

കൊല്ലം / തിരുവനന്തപുരം∙ ഓയൂരിൽനിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. അബിഗേലിനെ അച്ഛന് കൈമാറി. . എആർ ക്യാംപിൽ വച്ചാണ് കുട്ടിയെ അച്ഛന് കൈമാറിയത്. 20 മണിക്കൂറോളം നീണ്ട തിരച്ചിലൊടുവില്‍ ഇന്ന് ഉച്ചയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലം ആശ്രാമം മൈതാനത്തുനിന്നാണ് ഉപേക്ഷിച്ച നിലയില്‍ അബിഗേലിനെ കണ്ടെത്തിയത്. എസ്എൻ കോളജിലെ വിദ്യാർഥികളാണ് കുട്ടിയെ ആദ്യം കണ്ടത്. ആദ്യം കണ്ടപ്പോൾ ഒരു സ്ത്രീയും ഒപ്പമുണ്ടായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. കൊല്ലം ഈസ്റ്റ് പൊലീസിന്റെ സംരക്ഷണയിലായിരുന്ന കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വൈദ്യപരിശോധനയ്ക്കുശേഷം വീട്ടിലെത്തിക്കും. അബിഗേല്‍ അമ്മയുമായി വിഡിയോ കോളിൽ സംസാരിച്ചു

Related Articles

Back to top button