റയൽ വീണ്ടും ഒന്നാമത്
കാഡിസ് (സ്പെയിൻ): റോഡ്രിഗോയുടെ ഇരട്ട ഗോളിൽ റയൽ മാഡ്രിഡ് സ്പാനിഷ് ലാ ലിഗയിൽ കാഡിസിനെ തോൽപ്പിച്ചു. ജയത്തോടെ താത്കാലികമായിട്ടെങ്കിലും റയൽ ഒന്നാം സ്ഥാനത്തെത്തി. 14, 64 മിനിറ്റുകളിലാണു റോഡ്രിഗോ വലകുലുക്കിയത്. 74-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഗം റയലിന്റെ പട്ടിക തികച്ചു. ബെല്ലിങ്ഗമിന്റെ 11-ാമത്തെ ലീഗ് ഗോളാണ്.
റയലിന് 35 പോയിന്റും രണ്ടാമതുള്ള ജിറോണയ്ക്ക് 34 പോയിന്റുമാണുള്ളത്.
Source link