LATEST NEWS
ബെംഗളൂരുവിൽ കാർ അപകടത്തിൽ പരുക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു
ബെംഗളൂരു∙ രാംനഗറിൽ ഉണ്ടായ കാർ അപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. മലപ്പുറം എടപ്പാൾ മാങ്ങാട്ടൂർ സ്വദേശി ചാമപ്പറമ്പിൽ അബ്ദുൽ ഖാദറിന്റെയും നസീമയുടെയും മകൻ അസ്‍ലം (22) ആണ് മരിച്ചത്. പരുക്കേറ്റ കുറ്റിപ്പാല സ്വദേശി ആദിൽ (23) ചികിത്സയിലാണ്.
കഴിഞ്ഞദിവസം വൈകിട്ട് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. ഉടൻ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അസ്‍ലമിനെ രക്ഷിക്കാനായില്ല. ബെംഗളൂരുവിൽ കാർ എക്സ്പോയിൽ പങ്കെടുക്കാനായി പോയതായിരുന്നു. മൃതദേഹം ഇന്നലെ രാത്രി വീട്ടിൽ എത്തിച്ചു.
English Summary:
Malappuram native died in car accident in Bengaluru
Source link