LATEST NEWS

ജപ്തി നോട്ടിസ് ലഭിച്ചതിനു പിന്നാലെ കണ്ണൂരിൽ കോൺഗ്രസ് നേതാവായ ക്ഷീരകര്‍ഷകരൻ ജീവനൊടുക്കി


കണ്ണൂർ∙ ബാങ്കിൽ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചതിനെ തുടർന്ന് കണ്ണൂരില്‍ ക്ഷീരകർഷകന്‍ ആത്മഹത്യചെയ്തു. കൊളക്കാട് സ്വദേശി എം.ആർ. ആൽബർട്ടാണ് ആത്മഹത്യ ചെയ്തത്. ‌ കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായ ആൽബർട്ട് 25 വർഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു . ഇന്ന് രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ആൽബർട്ടിനെ കണ്ടെത്തിയത്. 
ഭാര്യ വത്സ പള്ളിയിൽ പോയ നേരത്താണ് സംഭവം. ജില്ലാ ബാങ്കിൻ്റെ പേരാവൂർ ശാഖയിൽ നിന്ന് 2 ലക്ഷത്തിലധികം രൂപയുടെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി നോട്ടിസ് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ആത്മഹത്യ ചെയ്തത്. മൂന്ന് പെൺമക്കളാണ് ആൽബർട്ടിന്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)


Source link

Related Articles

Back to top button