LATEST NEWS
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറി; പ്ലാന്റ് പൂർണമായി തകർന്നു
കോഴഞ്ചേരി (പത്തനംതിട്ട)∙ പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് പൊട്ടിത്തെറിഞ്ഞു. രാവിലെ ഒൻപതുമണിയോടെയാണ് സംഭവം. 1000 ലീറ്ററിന്റെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ആയിരത്തിന്റെയും മുന്നൂറിന്റെയും രണ്ടു സിലിണ്ടറുകളാണ് പ്ലാന്റിലുള്ളത്. പ്ലാന്റ് പൂർണമായും തകർന്നു.
സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു നിർദേശം നൽകി. സങ്കേതിക വിദഗ്ധർ അന്വേഷിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.
English Summary:
Blast In Hospital’s Oxigen Plant In Kozhenchery
Source link