LATEST NEWS

‘വീട് വൃത്തിയാക്കാൻ പറഞ്ഞു, അകാരണമായി വഴക്കിട്ടു; ഭാര്യ ചെവി കടിച്ചുമുറിച്ചു, ശസ്ത്രക്രിയ നടത്തേണ്ടി വന്നു’


ന്യൂഡൽഹി ∙ കുടുംബ വഴക്കിനിടെ യുവാവിന്റെ ചെവി ഭാര്യ കടിച്ചുമുറിച്ചു. കഴിഞ്ഞ ദിവസം സുൽത്താൻപുരി പ്രദേശത്തായിരുന്നു സംഭവം. 45 വയസ്സുകാരനായ ഭർത്താവിന്റെ വലതു ചെവിയാണു കടിച്ചെടുത്തത്. ചെവിയുടെ മുകൾഭാഗം വേർപെട്ടതിനെ തുടർന്നു യുവാവ് ശസ്ത്രക്രിയയ്ക്കു വിധേയനായി. ഭർത്താവ് നൽകിയ പരാതിപ്രകാരം യുവതിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തെന്നും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറഞ്ഞു.
‘‘കഴിഞ്ഞദിവസം രാവിലെ 9.20ന് വീട്ടിലെ മാലിന്യം പുറത്തേക്കു കളയാനായി ഞാൻ പോയി. വീട് വൃത്തിയാക്കണമെന്നു ഭാര്യയോടു പറഞ്ഞു. തിരികെ വന്നപ്പോൾ അകാരണമായി എന്നോടു വഴക്കിട്ടു. വീട് വിൽക്കാനും അതിൽനിന്നു കിട്ടുന്ന പണത്തിന്റെ പങ്കു കൊടുക്കാനും ആവശ്യപ്പെട്ടു. കുട്ടികളുമായി അവർ വേറെ താമസിക്കാമെന്നും പറഞ്ഞു. വാക്കുതർക്കത്തിനിടെ എന്നെ ഇടിക്കാനും തള്ളാനും ശ്രമിച്ചു.

ഞാൻ വീടിനു പുറത്തേക്കിറങ്ങി. അപ്പോൾ ഭാര്യ പിന്നിലൂടെ വന്ന് പിടിക്കുകയും ദേഷ്യത്തിൽ വലതു ചെവിയുടെ മുകൾഭാഗം കടിച്ചു പറിക്കുകയും ചെയ്തു. ചോരയൊലിച്ചുനിന്ന എന്നെ മകനാണു മംഗൾപുരിയിലെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് രോഹിണിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. അവിടെയാണു ശസ്ത്രക്രിയ നടത്തിയത്.’’– പൊലീസിനു നൽകിയ പരാതിയിൽ യുവാവ് വ്യക്തമാക്കി.


Source link

Related Articles

Back to top button