WORLD

ബ്രിഗേഡ് കമാൻഡർ അഹമ്മദ് ഖണ്ടൂറും മൂന്ന് ഉന്നതനേതാക്കളും കൊല്ലപ്പെട്ടു; വിവരം പുറത്തുവിട്ട് ഹമാസ്


ഗാസാസിറ്റി: വടക്കൻ ഗാസയുടെ ചുമതലയുണ്ടായിരുന്ന ബ്രിഗേഡ് കമാൻഡർ അഹമ്മദ് അൽ ഖണ്ടൂറും സൈന്യത്തിലെ മൂന്ന് ഉന്നതനേതാക്കളും ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. ഞായറാഴ്ചയാണ് ഹമാസ് വിവരം പുറത്തുവിട്ടത്. ഇവർ എന്നു കൊല്ലപ്പെട്ടുവെന്ന കാര്യം വ്യക്തമല്ല.ഹമാസിന്റെ സായുധവിഭാഗമായ അൽ ഖസ്സാമിന്റെ റോക്കറ്റ് യൂണിറ്റ് മേധാവി അയ്മൻ സിയ്യാമാണ് കൊല്ലപ്പെട്ട കമാൻഡർമാരിലൊരാൾ.


Source link

Related Articles

Back to top button