ഇസ്രയേൽ ബന്ധമുള്ള കപ്പൽ അക്രമികൾ റാഞ്ചി
ദുബായ്: ഇസ്രയേൽ ബന്ധമുള്ള കപ്പൽ അക്രമികൾ യെമനിലെ ഏഡൻ തീരത്തിനു സമീപത്തുനിന്നു റാഞ്ചി. സോഡിയാക് മാരിടൈമിന്റെ ഉടമസ്ഥതയിലുള്ള സെൻട്രൽ പാർക്ക് കപ്പലാണ് അക്രമികൾ തട്ടിയെടുത്തത്. ഒരു ഗ്രൂപ്പും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. യെമനിൽ രണ്ടു ഗ്രൂപ്പുകളാണ് ഭരണം നടത്തുന്നത്. ഏഡൻ മേഖലയിൽ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരാണുള്ളത്. ഇറാന്റെ പിന്തുണയുള്ള ഹൗതി വിമതർക്കും യെമനിൽ സ്വാധീനമുണ്ട്.
ഇന്ത്യക്കാരടക്കം 22 ജീവനക്കാരാണ് കപ്പലിലുള്ളത്. തുർക്കി, റഷ്യ, വിയറ്റ്നാം, ബൾഗേറിയ, ജോർജിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരും കപ്പലിലെ ജീവനക്കാരാണ്.
Source link