മോസ്കോ ലക്ഷ്യമിട്ടുള്ള യുക്രെയ്ൻ ഡ്രോൺ ആക്രമണം റഷ്യ തകർത്തു
കീവ്: മോസ്കോ ലക്ഷ്യമിട്ടുള്ള യുക്രെയ്ന്റെ ഡ്രോൺ ആക്രമണം വിഫലമാക്കിയെന്ന് റഷ്യ. മോസ്കോയെയും സമീപ പ്രദേശങ്ങളെയും ലക്ഷ്യമിട്ട 24 ഡ്രോണുകൾ വെടിവച്ചിട്ടെന്ന് റഷ്യൻ വ്യോമസേന അറിയിച്ചു. പടിഞ്ഞാറൻ റഷ്യൻ നഗരമായ ടുലയിലെ 12 നില കെട്ടിടത്തിൽ ഡ്രോൺ പതിച്ച് ഒരാൾക്കു പരിക്കേറ്റു. ഡ്രോൺ ആക്രമണത്തെത്തുടർന്ന് മോസ്കോയിലെ രണ്ടു വിമാനത്താവളങ്ങളുടെ പ്രവർത്തനം ഏതാനും മണിക്കൂർ നിർത്തിവച്ചിരുന്നു. മേയ് മുതൽ മോസ്കോയെ ലക്ഷ്യമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തുന്നുണ്ട്.
കഴിഞ്ഞദിവസം യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ വ്യാപക ഡ്രോൺ ആക്രമണം നടത്തിയിരുന്നു. 60 ഷഹീദ് ഡ്രോണുകളാണ് റഷ്യ തൊടുത്തത്. അഞ്ചു നാട്ടുകാർക്കു പരിക്കേറ്റു. ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് ഏതാനും കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായി.
Source link