സ്പെഷല്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്
പാമ്പാടി: ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് മെമ്മോറിയല്‍ അഖില കേരള സ്പെഷല്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് പാമ്പാടി സെന്റ് ജോണ്‍ ഓഫ് ഗോഡ് സ്പെഷല്‍ സ്കൂളില്‍ സംഘടിപ്പിച്ചു. സ്പെഷല്‍ ഒളിമ്പിക്സ് കേരള ചെയര്മാന് എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. സ്പെഷല്‍ ഒളിമ്പിക്സ് കേരള ഏരിയ ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫുട്ബോളര് കെ.ടി ചാക്കോ. സ്പെഷല്‍ ഒളിമ്പിക്സ് കേരള സെക്രട്ടറി സിസ്റ്റര്‍ റാണി ജോ, പിടിഎ പ്രസിഡന്റ് സണ്ണി ജോസഫ്, പഞ്ചായത്തംഗം അനീഷ് ഗ്രാമറ്റം, സെന്റർ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് മണ്ണാപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു. സമാപനസമ്മേളനത്തില്‍ ഫാ. ആന്റണി കിഴക്കേവീട്ടില്‍ അധ്യക്ഷത വഹിച്ചു. എയ്ഡ് ചെയര്മാന് ഫാ. റോയി വടക്കേല്‍ സമ്മാനദാനം നിര്‍വഹിച്ചു. ബേബി തോമസ്. സൂസമ്മ ബേബി, ദിപൂ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ഹൈയര്‍ എബിലിറ്റി വിഭാഗത്തില്‍ അന്‍സാര്‍ സ്പെഷല്‍ സ്കൂള്‍ മലപ്പുറം ഒന്നാം സ്ഥാനവും കൊത്തലംഗോ സ്പഷല് സ്കൂള്‍ നിലമ്പൂര്‍ രണ്ടാം സ്ഥാനവും കാര്‍മല്‍ ജോതി അടിമാലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലോവര്‍ എബിലിറ്റി വിഭാഗത്തില്‍ ഫാദര്‍ ടെസ സ്പെഷല്‍ സ്കൂള്‍ വയനാട് ഒന്നാം സ്ഥാനവും, ആശാനിലയം പൊന്‍കുന്നം രണ്ടാം സ്ഥാനവും, സ്നേഹദീപ്തി മണ്ണുത്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 28 സ്പെഷല്‍ സ്കൂളുകള്‍ ടൂര്‍ണമെന്റിൽ ല്‍ പങ്കെടുത്തു.
Source link