ഷുഗർ കെയ്ൻ
മ്യൂണിക്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ അരങ്ങേറ്റ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ബയേണ്‍ മ്യൂണിക് താരം എന്ന റിക്കാർഡ് ഇനി ഹാരി കെയ്നു സ്വന്തം. കൊളോണിന് എതിരായ എവേ പോരാട്ടത്തിൽ ഗോൾ നേടിയതോടെയാണ് ഇംഗ്ലീഷ് താരം ഈ റിക്കാർഡിൽ എത്തിയത്. 20-ാം മിനിറ്റിലായിരുന്നു ഗോൾ.
2014-15 സീസണിൽ 31 മത്സരങ്ങളിൽ 17 ഗോൾ നേടിയ റോബർട്ട് ലെവൻഡോവ്സ്കിയുടെ പേരിലുണ്ടായിരുന്ന റിക്കാർഡാണ് തകർന്നത്. ബുണ്ടസ് ലിഗ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ഇംഗ്ലീഷ് താരം എന്ന നേട്ടത്തിനും കെയ്ൻ അർഹനായി. 12 മത്സരങ്ങളിൽ 18 ഗോൾ ഇതുവരെ കെയ്ൻ ബുണ്ടസ് ലിഗയിൽ സ്വന്തമാക്കി.
Source link