LATEST NEWS

വ്യാജ തിരിച്ചറിയൽ കാർഡില്‍ നടപടി വൈകുന്നു; പ്രതിഷേധിച്ച് യുവമോർച്ച സെക്രട്ടേറിയറ്റ് മാർച്ച്

തിരുവനന്തപുരം ∙ യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച വിഷയത്തിൽ പൊലീസ് നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് യുവമോർച്ച സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവമോർച്ച പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുഖ്യമന്ത്രി പിണറായി വിജയനും കേസ് ഒത്തുതീർപ്പാക്കിയെന്ന് യുവമോർച്ച നേതാക്കൾ ആരോപിച്ചു. വ്യാജ കാർഡുകള്‍ നിർമിച്ചിട്ടും രാഹുൽ ഗാന്ധിക്ക് മിണ്ടാട്ടമില്ല. യൂത്ത് കോൺഗ്രസിന്റെ പുതിയ പ്രസിഡന്റ് വ്യാജ പ്രസിഡന്റാണ്. പ്രസിഡന്റിനെ ചോദ്യം ചെയ്യാൻ പൊലീസിനു ധൈര്യമില്ല. യൂത്ത് കോൺഗ്രസുകാരെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരുമെന്നും മാർച്ചിനെ അഭിസംബോധന ചെയ്തു നേതാക്കൾ പറഞ്ഞു.

English Summary:
Yuvamorcha Protest in YouthCongress Issue


Source link

Related Articles

Back to top button