ക്രിസ്മസ് ഒരുക്കത്തില്‍ കേക്ക് വിപണി
കൊച്ചി: ഡിസംബറിനു മുന്‍പേ കൊച്ചിയിലെ ക്രിസ്മസ് കേക്ക് വിപണി ഉണർന്നു. ഹോട്ടലുകളും ബേക്കറികളും വലിയതോതിൽ കേക്കുകൾ തയാറാക്കുന്നതിന്റെ തിരക്കിലാണ്. കൊച്ചിയുടെ പാരമ്പര്യത്തനിമയുടെ രുചിക്കൂട്ടുമായി തയാറാക്കുന്ന മട്ടാഞ്ചേരി സ്പൈസ് പ്ലം കേക്കിന് കേരളത്തിലും വിദേശത്തും ആവശ്യക്കാരേറെയാണ്. പ്രശസ്ത കേക്ക് നിര്‍മാതാക്കളായ സിജിഎച്ച് ഗ്രൂപ്പ് പന്തലാണ് സ്പൈസ് കേക്ക് വിപണിയിലെത്തിക്കുന്നത്. കേക്കിന്റെ ടേസ്റ്റിംഗ് സെറിമണി പ്രമുഖ ഷെഫ് റെജി മാത്യു ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷം 25 ടണ്‍ കേക്ക് വിതരണം ചെയ്ത പന്തല്‍ ഗ്രൂപ്പ് ഇത്തവണ 50 ടണ്‍ കേക്ക് വിപണിയിലെത്തിക്കാനാണു ലക്ഷ്യമിടുന്നത്. ആദ്യകാലം മുതല്‍ സുഗന്ധവ്യഞ്ജന വ്യാപാരത്തില്‍ മട്ടാഞ്ചേരിക്കുള്ള പങ്കാണു കേക്കിന് ഈ പേര് ലഭിക്കാന്‍ കാരണം. മാസങ്ങളോളം തേനില്‍ കുതിര്‍ത്ത പഴങ്ങള്‍ ചേര്‍ത്ത് ഏറെ സമയമെടുത്ത് വിപുലമായ പ്രക്രിയകള്‍ കഴിഞ്ഞാണു കേക്ക് അതിന്റെ പൂര്ണതയിലെത്തിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
പ്രമുഖ സ്റ്റാർ ഹോട്ടലുകളിലും മാളുകളിലും കേക്ക് മിക്സിംഗ് സെറിമണികൾ നടത്തിയിരുന്നു. സിനിമാതാരങ്ങൾ ഉൾപ്പെടെ പ്രമുഖരുടെ സാന്നിധ്യത്തിലാണു കേക്ക് മിക്സിംഗ്, ടേസ്റ്റിംഗ് സെറിമണികൾ നടക്കുന്നത്. കൊച്ചിയിൽനിന്നു വിവിധ കന്പനികൾ കേക്ക് വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

Source link