WORLD
ബന്ദികളെ ഹമാസ് മോചിപ്പിച്ചുതുടങ്ങി; ആദ്യം വിട്ടയച്ചത് 12 തായ് പൗരന്മാരെ
ഗാസ: ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ 12 തായ് പൗരന്മാരെ വിട്ടയച്ചതായി തായ് പ്രധാനമന്ത്രി. എംബസി അധികൃതര്‍ ഇവരെ കൂട്ടിക്കൊണ്ടുവരാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ബന്ദികള്‍ നിലവിൽ എവിടെയാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. തായ് പൗരന്മാരെ വിട്ടയച്ചതിന് ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസുമുണ്ടാക്കിയ കരാറുമായി ബന്ധമില്ല എന്നാണ് വിവരം.ഈജിപ്തിന്റെ ശക്തമായ പരിശ്രമത്തിന്റെ ഫലമായാണ് 12 തായ് പൗരന്മാരെ വിട്ടയക്കുന്നതെന്ന് ഈജിപ്ത്യന്‍ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസും പറഞ്ഞു. അതേസമയം ഹമാസ് ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
Source link