വർഷം 100 പേർക്ക് ജോലി: അസാപ് കേരളയും ജർമൻ കന്പനി ഡിസ്പേസും കരാർ ഒപ്പുവച്ചു
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരളയുടെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രമുഖ ജർമൻ കന്പനി ഡിസ്പേസിൽ ജോലി. കഴക്കൂട്ടം കിൻഫ്ര പാർക്കിൽ പുതുതായി പ്രവർത്തനം ആരംഭിച്ച മെക്കട്രോണിക്സ് രംഗത്തെ പ്രശസ്തരായ ഡിസ്പേസുമായി അസാപ് കേരള ഇതുസംബന്ധിച്ച കരാർ ഒപ്പുവച്ചു. ഡിസ്പേസിന്റെ ഇന്ത്യയിലെ ആദ്യ പ്രവർത്തന കേന്ദ്രമാണ് കേരളത്തിലേത്. ഡിസ്പേസിന് ആവശ്യമായ തൊഴിൽ നൈപുണ്യമുള്ള ഉദ്യോഗാർഥികളെ അസാപ് കേരള നൽകും. അസാപിന്റെ നൈപുണ്യ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്കും അല്ലാത്തവർക്കും ഈ പുതിയ അവസരം പ്രയോജനപ്പെടും.
വ്യവസായ കേന്ദ്രീകൃതമായ നൈപുണ്യ കോഴ്സുകൾ രൂപകൽപന ചെയ്യുന്നതിനും പരിശീലനം നൽകുന്നതിനും അസാപ് കേരളയുമായി ഡിസ്പേസ് ധാരണയിലെത്തിയിട്ടുണ്ട്. അസാപ് കേരള ചെയർപേഴ്സണും എംഡിയുമായ ഡോ. ഉഷ ടൈറ്റസും ഡിസ്പേസ് എംഡി ഫ്രാൻക്ലിൻ ജോർജും കരാറിൽ ഒപ്പുവച്ചു.

Source link