WORLD

ജർമനിയിൽ ഹമാസ് അംഗങ്ങൾക്കെതിരേ റെയ്ഡ്


ബ​​​​ർ​​​​ലി​​​​ൻ: ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ ഹ​​​​മാ​​​​സ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​നു​​​​കൂ​​​​ലി​​​​ക​​​​ളു​​​​ടെ​​​​യും വീ​​​​ടു​​​​ക​​​​ളി​​​​ലും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു ജ​​​​ർ​​​​മ​​​​ൻ പോ​​​​ലീ​​​​സ് സം​​​​ഘ​​​​ങ്ങ​​​​ൾ റെ​​​​യ്ഡ് ന​​​​ട​​​​ത്തി. ഹ​​​​മാ​​​​സി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ നി​​​​രോ​​​​ധ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു റെ​​​​യ്ഡ് ന​​​​ട​​​​ന്ന​​​​ത്. ന​​​​വം​​​​ബ​​​​ർ ര​​​​ണ്ടിനാണ് ഹ​​​​മാ​​​​സി​​​​നു നി​​​​രോ​​​​ധ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ഒ​​​​ക്ടോ​​​​ബ​​​​ർ ഏ​​​​ഴി​​​​ന് ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ ഹ​​​​മാ​​​​സ് ന​​​​ട​​​​ത്തി​​​​യ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം ബ​​​​ർ​​​​ലി​​​​നി​​​​ൽ ആ​​​​ഘോ​​​​ഷി​​​​ച്ച സാ​​​​മി​​​​ദൗ​​​​ൻ എ​​​​ന്ന ഗ്രൂ​​​​പ്പി​​​​നെ പി​​​​രി​​​​ച്ചു​​​​വി​​​​ട്ടി​​​​രു​​​​ന്നു. ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ 450 ഹ​​​​മാ​​​​സ് തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളു​​​​ണ്ടെ​​​​ന്നാ​​​​ണ് ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട്. ബ​​​​ർ​​​​ലി​​​​നി​​​​ൽ മാ​​​​ത്രം 15 ഹ​​​​മാ​​​​സ് കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ റെ​​​​യ്ഡ് ന​​​​ട​​​​ത്തി. മു​​​​ന്നൂ​​​​റോ​​​​ളം പോ​​​​ലീ​​​​സു​​​​കാ​​​​രാ​​​​ണ് റെ​​​​യ്ഡി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.


Source link

Related Articles

Back to top button